Kanni malare

കന്നി മലരേ
Year
Language

ആ...ആ...ആ...ലാലല്ല ലാല്ലല്ല ലാല്ലല്ല ലാല്ലല്ല ലാലലാ
കണിമലരേ പുണ്യം പുലർന്ന പൊന്നുമകളേ
മനം കൊതിച്ച നാൾ വന്നിതാ
(കണിമലരേ....)
നിൻ ഉള്ളിലുള്ള വീണയിൽ നിന്നും
ഇനി ഉണർന്നിടും പുതിയൊരു രാഗം
എന്നുള്ളിലും നിറയും ഭാവുകം
കണിമലരേ....ആ....
പുണ്യം പുലർന്ന പൊന്നുമകളേ ....ആ....
മനം കൊതിച്ച നാൾ വന്നിതാ

മുദ്രയണി മണിമോതിരം വിരലിൽ ചാർത്തിയും
മുല്ലമലർ മണിമാലകൾ മുടിയിൽ ചൂടിയും
മുത്തുകൊഴിയുന്ന നാണമോടെ പദങ്ങൾ ഊന്നിയും
പൊന്നിൻ കതിർമണിവീഥി പോകും പടികളേറിയും
ദേവതപോൽ വന്ന സൗന്ദര്യമേ
വീടിന്നൈശ്വര്യമീ മധുരദർശനമേ
നീ താലമേന്തി മുന്നിൽ നില്ക്കും ഈ വേളയിൽ
ആശംസകൾ
കണിമലരേ....ആ....
പുണ്യം പുലർന്ന പൊന്നുമകളേ ....ആ....
മനം കൊതിച്ച നാൾ വന്നിതാ

നിത്യസുമംഗല കുങ്കുമം നിന്നിൽ മേവണം
എന്നും ഇവളുടെ വീഥികൾ നിന്നാൽ തെളിയണം
വാക്കിൽ പൊതിയുന്ന തീർത്ഥമല്ല ഇവൾതൻ പ്രാണനിൽ
വാക്കിലൊതുങ്ങുന്ന വാക്യമല്ല ഇവൾതൻ കൺകളിൽ
നിന്നരുകിൽ മൌനക്കുയിൽ ഇവൾക്കാലംബമായ് ഇനി നിന്റെ കൈകൾ
നീ എന്നുമെന്നും കാത്തിടേണം നിൻ ദേഹമായ് നിൻ ദേഹിയായ്
കണിമലരേ.... പുണ്യം പുലർന്ന പൊന്നുമകളേ....
സുമംഗലിയായ് നീ വാഴണം...

ā...ā...ā...lālalla lāllalla lāllalla lāllalla lālalā
kaṇimalare puṇyaṁ pularnna pŏnnumagaḽe
manaṁ kŏdicca nāḽ vannidā
(kaṇimalare....)
nin uḽḽiluḽḽa vīṇayil ninnuṁ
ini uṇarnniḍuṁ pudiyŏru rāgaṁ
ĕnnuḽḽiluṁ niṟayuṁ bhāvugaṁ
kaṇimalare....ā....
puṇyaṁ pularnna pŏnnumagaḽe ....ā....
manaṁ kŏdicca nāḽ vannidā

mudrayaṇi maṇimodiraṁ viralil sārttiyuṁ
mullamalar maṇimālagaḽ muḍiyil sūḍiyuṁ
muttugŏḻiyunna nāṇamoḍĕ padaṅṅaḽ ūnniyuṁ
pŏnnin kadirmaṇivīthi poguṁ paḍigaḽeṟiyuṁ
devadabol vanna saundaryame
vīḍinnaiśvaryamī madhuradarśaname
nī tālamendi munnil nilkkuṁ ī veḽayil
āśaṁsagaḽ
kaṇimalare....ā....
puṇyaṁ pularnna pŏnnumagaḽe ....ā....
manaṁ kŏdicca nāḽ vannidā

nityasumaṁgala kuṅgumaṁ ninnil mevaṇaṁ
ĕnnuṁ ivaḽuḍĕ vīthigaḽ ninnāl tĕḽiyaṇaṁ
vākkil pŏdiyunna tīrtthamalla ivaḽtan prāṇanil
vākkilŏduṅṅunna vākyamalla ivaḽtan kaṇgaḽil
ninnarugil maൌnakkuyil ivaḽkkālaṁbamāy ini ninṟĕ kaigaḽ
nī ĕnnumĕnnuṁ kāttiḍeṇaṁ nin dehamāy nin dehiyāy
kaṇimalare.... puṇyaṁ pularnna pŏnnumagaḽe....
sumaṁgaliyāy nī vāḻaṇaṁ...