(പു: കൊഞ്ചല്) ചാ ചാ ചകചകചാ ചൊട്ടൂ ചട്ടൂച്ചാ
ചടുപുടി ചെക്കങ്കാറ്റില് ചട്ടി ചട്ടി ചടുപുടുവോന്നു്
ചട്ടിരിക്കമ്പരിക്കാ ഹ് ഹ് ഹ്....
(സ്ത്രീ) ചെമ്പഴുക്കാ ചെമ്പഴുക്കാ ചക്കരച്ചെമ്പഴുക്കാ (2)
കിഴക്കു കിഴക്കു കിഴക്കൂന്നൊരു ചക്കരച്ചെമ്പഴുക്കാ (2)
(പു) പൂക്കൈതയാറ്റില്‍ കൈത്തപ്പൂങ്കാറ്റില്
ചേറ്റുമണമുണ്ടേ കുട്ടനാട്ടേ ചെളിമണമുണ്ടേ (2)
(സ്ത്രീ) ചെമ്പഴുക്കാ ചെമ്പഴുക്കാ ചക്കരച്ചെമ്പഴുക്കാ
(പു) ചെമ്പഴുക്കാ ചെമ്പഴുക്കാ ചക്കരച്ചെമ്പഴുക്കാ
(പു) കായലിന്റെ കണ്ണെത്താത്തണ്ണിയിലുണ്ടൊരു വര
കന്നിമണ്ണിന്റെ കാലു തെന്നുന്ന വഴുവഴുക്കന്‍ വരമ്പു വര
(സ്ത്രീ) കായലിന്റെ കണ്ണെത്താത്തണ്ണിയിലുണ്ടൊരു വര
കന്നിമണ്ണിന്റെ കാലു തെന്നുന്ന വഴുവഴുക്കന്‍ വരമ്പു വര
(പു) വരമ്പുവരേല് അരിമ്പിടുന്നു പുലരിവെട്ടം തുടുതുടുക്കും
(സ്ത്രീ) ചെമ്പഴുക്കാ ചെമ്പഴുക്കാ ചക്കരച്ചെമ്പഴുക്കാ
(പു) ചെമ്പഴുക്കാ ചെമ്പഴുക്കാ ചക്കരച്ചെമ്പഴുക്കാ
(പു) ഓടിയെത്തും ഓളങ്ങള്‍ വീണുടയും കടവിലു്
കാത്തിരുന്നിട്ടും കണ്ടതില്ലല്ലോ മറിമറിപ്പന് കൊതുമ്പുവള്ളം
(സ്ത്രീ) ഓടിയെത്തും ഓളങ്ങള്‍ വീണുടയും കടവിലു്
കാത്തിരുന്നിട്ടും കണ്ടതില്ലല്ലോ മറിമറിപ്പന് കൊതുമ്പുവള്ളം
(പു) ഒടുവിലാണ്ടേ അകലെ നിന്നും വഴി തെളിഞ്ഞു് തുഴയിടുന്നേ
(സ്ത്രീ) ചെമ്പഴുക്കാ ചെമ്പഴുക്കാ ചക്കരച്ചെമ്പഴുക്കാ
(പു) ചെമ്പഴുക്കാ ചെമ്പഴുക്കാ ചക്കരച്ചെമ്പഴുക്കാ
(ഡു) കിഴക്കു കിഴക്കു കിഴക്കൂന്നൊരു ചക്കരച്ചെമ്പഴുക്കാ
(പു: കൊഞ്ചല്) ചാ ചാ ചകചകചാ ചൊട്ടൂചട്ടിവെച്ചാ
ചടിപിടി ചെക്കങ്കാറ്റില് ചട്ടി ചട്ടി ചടുപുടുചോന്നു്
ചട്ടിരിംഫരിക്കാ