കൈതപ്പൂവിന് കന്നിക്കുറുമ്പില്‍ തൊട്ടു തൊട്ടില്ല
കണ്ണും കണ്ണും തേടിയുഴിഞ്ഞു കണ്ടു കണ്ടില്ല
മുള്ളാലേ വിരല്‍ മുറിഞ്ഞു...
മനസ്സില്‍ നിറയെ മണം തുളുമ്പിയ മധുരനൊമ്പരം
(കൈതപ്പൂവിന്)
പൂമാരാ....
തെന്നിത്തെന്നി പമ്പ ചിരിച്ചു
ചന്നം ചിന്നം മുത്തു തെറിച്ചു
തുഴയില് ചിതറീ വെള്ളത്താമര
ഓലക്കൈയ്യാല്‍ വീശിയെന്നെ
ഓളത്തില്‍ താളത്തില്‍ മാടിവിളിച്ചു
(കൈതപ്പൂവിന്)
പോരൂ നീ....
കാതും കാതും കേട്ട രഹസ്യം
കണ്ണും കണ്ണും കണ്ടു രസിച്ചു
മനസ്സില്‍ മയങ്ങും സ്വപ്നമര്മ്മരം
ഇക്കിളിയ്ക്ക് പൊന്‍ചിലങ്ക
കാതോല കൈവള പളുങ്കുമോതിരം
(കൈതപ്പൂവിന്)