Kanneerinre (vaave vaavaavo) (M)]

കണ്ണീരിന്റെ (വാവേ വാവാവോ) (M)]
Work
Year
Language

വാവോ...വാവോ വാവേ..വാവോ
വാവോ..വാവാവോ...വാവേ വാവോ

കണ്ണീരിന്റെ കായല്‍ തന്നില്‍ സ്നേഹം മുങ്ങുമ്പോള്‍
ഉണ്ണീ നിന്നെ കാണാതെന്റെ പ്രാണന്‍ വിങ്ങുന്നു
പടിവാതില്‍ ചാരാതെ മിഴി തോരാതെ..
മയങ്ങീടാതെ പിടയുന്നോരെന്‍ നെഞ്ചുമായ്
തിരയുന്നു ഞാന്‍ നിന്നെയീ ശൂന്യമാം വഴിയില്‍
കണ്ണീരിന്റെ കായല്‍ തന്നില്‍ സ്നേഹം മുങ്ങുമ്പോള്‍...

തിങ്കൾക്കലയായ് എന്നും മടിയില്‍
ഇങ്കിൽ കുതിരും പൊന്നുംകുടമേ
വേദനയായ് നീ ഇന്നെന്‍ മാറില്‍ ചായുന്നു
മുള്ളുകള്‍കൊള്ളും പോലെ ഉള്ളംനീറുന്നു
രാരീരം പാടാനാവാതെ
നെഞ്ചോരം കുഞ്ഞേ നീറുന്നു...
കണ്ണീരിന്റെ കായല്‍ തന്നില്‍ സ്നേഹം മുങ്ങുമ്പോള്‍

മിന്നല്‍പ്പിണറില്‍ പൊള്ളും മനസ്സില്‍
കാണാക്കയവും പേമാരികളും
പെയ്തൊഴിയാതെ വാനം മേലേ കേഴുന്നു..
പൂവണിയാതെ മോഹം താഴേ വീഴുന്നു..
ആരെയും കാണാനാവാതെ ...
രാവേ നീ നീളെ വാഴുന്നു ....
(കണ്ണീരിന്റെ കായല്‍ ...)

vāvo...vāvo vāve..vāvo
vāvo..vāvāvo...vāve vāvo

kaṇṇīrinṟĕ kāyal tannil snehaṁ muṅṅumboḽ
uṇṇī ninnĕ kāṇādĕnṟĕ prāṇan viṅṅunnu
paḍivādil sārādĕ miḻi torādĕ..
mayaṅṅīḍādĕ piḍayunnorĕn nĕñjumāy
tirayunnu ñān ninnĕyī śūnyamāṁ vaḻiyil
kaṇṇīrinṟĕ kāyal tannil snehaṁ muṅṅumboḽ...

tiṅgaḽkkalayāy ĕnnuṁ maḍiyil
iṅgil kudiruṁ pŏnnuṁkuḍame
vedanayāy nī innĕn māṟil sāyunnu
muḽḽugaḽkŏḽḽuṁ polĕ uḽḽaṁnīṟunnu
rārīraṁ pāḍānāvādĕ
nĕñjoraṁ kuññe nīṟunnu...
kaṇṇīrinṟĕ kāyal tannil snehaṁ muṅṅumboḽ

minnalppiṇaṟil pŏḽḽuṁ manassil
kāṇākkayavuṁ pemārigaḽuṁ
pĕydŏḻiyādĕ vānaṁ mele keḻunnu..
pūvaṇiyādĕ mohaṁ tāḻe vīḻunnu..
ārĕyuṁ kāṇānāvādĕ ...
rāve nī nīḽĕ vāḻunnu ....
(kaṇṇīrinṟĕ kāyal ...)