Kanneeraatril

കണ്ണീരാറ്റില്‍
Work
Year
Language

കണ്ണീരാറ്റിന്‍ ചിറ്റോളങ്ങള്‍ നിന്നെ തേടും തീരങ്ങളില്‍
വാനമ്പാടി നിന്‍ ഗാനം പാടിത്തീര്‍ന്നുവോ
താഴുന്നൂ ദൂരെയായ് നിന്റെ സൂര്യനും
(കണ്ണീരാറ്റിന്‍)

പൂവുകള്‍ നിന്നെയും തേടി വന്നുപോകും കണ്ണീരുമായ്
മുത്തശ്ശിക്കാറ്റോടിയെത്തും കനിമുത്തൊന്നു കൈനീട്ടം നല്‍കാന്‍
നിന്നോര്‍മ്മതന്‍ പൂക്കളില്‍ നീഹാരബാഷ്പമോ
മണ്ണും വിണ്ണും നിന്നോടൊപ്പം മൂകമായ്
(കണ്ണീരാറ്റിന്‍)

കാലിണ ബന്ധിച്ചതാരോ പട്ടുനൂലോ കാരിരുമ്പാമോ
പൊട്ടിച്ചിരിക്കുന്നതാരോ കൈകള്‍ കൊട്ടിച്ചിരിക്കുന്നതാരോ
കാനല്‍ജലം മാത്രമോ കാണ്മതു മുന്നിലായ്
പൂവും നീരും തൂകും രാവേ നീ വരൂ
(കണ്ണീരാറ്റിന്‍)

kaṇṇīrāṭrin siṭroḽaṅṅaḽ ninnĕ teḍuṁ tīraṅṅaḽil
vānambāḍi nin gānaṁ pāḍittīrnnuvo
tāḻunnū dūrĕyāy ninṟĕ sūryanuṁ
(kaṇṇīrāṭrin)

pūvugaḽ ninnĕyuṁ teḍi vannuboguṁ kaṇṇīrumāy
muttaśśikkāṭroḍiyĕttuṁ kanimuttŏnnu kainīṭṭaṁ nalgān
ninnormmadan pūkkaḽil nīhārabāṣpamo
maṇṇuṁ viṇṇuṁ ninnoḍŏppaṁ mūgamāy
(kaṇṇīrāṭrin)

kāliṇa bandhiccadāro paṭṭunūlo kārirumbāmo
pŏṭṭiccirikkunnadāro kaigaḽ kŏṭṭiccirikkunnadāro
kānaljalaṁ mātramo kāṇmadu munnilāy
pūvuṁ nīruṁ tūguṁ rāve nī varū
(kaṇṇīrāṭrin)