Kanne urannurannu

കണ്ണേ ഉറങ്ങുറങ്ങു
Work
Year
Language

രാരിരി രാരാരോ
രാരിരാരോ‍ രാരിരി രാരാരോ

കണ്ണേയുറങ്ങുറങ്ങുറങ്ങ്
പൊന്നോമനക്കുഞ്ഞേയുറങ്ങുറങ്ങ്
കണ്ണനെ കണ്ടു കണ്ട്
ചിരിച്ചുംകൊണ്ടോമനമുത്തുറങ്ങ്
താമരത്തുമ്പിയായ്
പറന്നോടാനാലിലക്കുഞ്ഞുറങ്ങ്
സൂര്യനും ചന്ദ്രനുംപോല്‍
ഉറങ്ങുറങ്ങാരിരിരാരാരോ
(കണ്ണേ)

തേനും വയമ്പുമുണ്ട്
മടിയില്‍ ചായോ ചാഞ്ഞുറങ്ങ്
നോവാത്ത മുള്ളുകൊണ്ട്
കാതുകുത്താം അമ്മിഞ്ഞയുണ്ടുറങ്ങ്
നാട്ടുനടപ്പുപോലെ കാതില്‍ ഞങ്ങള്‍
മുത്തശ്ശിപ്പേരു ചൊല്ലാം
അന്നപൂര്‍ണ്ണേശ്വരിയായ് അന്നമുണ്ട്
മെയ്യ് വളരാനുറങ്ങ്
(കണ്ണേ)

പിച്ചവച്ചു നടന്നാല്‍
കാലില്‍ രണ്ടു പാദസരങ്ങള്‍ നല്‍കാം
നാലാളു കണ്ടുനില്‍ക്കെ
നാവില്‍ ഞങ്ങള്‍ നാമാക്ഷരം കുറിക്കാം
ഏഴു സ്വരങ്ങള്‍ കൊണ്ട്
മാലകോര്‍ത്ത് മൗലിയില്‍ ചാര്‍ത്തിത്തരാം
ഏഴു നിറങ്ങളുള്ള പട്ടു കൊണ്ട്
പാവാട തുന്നിത്തരാം
(കണ്ണേ)

rāriri rārāro
rārirāro rāriri rārāro

kaṇṇeyuṟaṅṅuṟaṅṅuṟaṅṅ
pŏnnomanakkuññeyuṟaṅṅuṟaṅṅ
kaṇṇanĕ kaṇḍu kaṇḍ
siriccuṁkŏṇḍomanamuttuṟaṅṅ
tāmarattumbiyāy
paṟannoḍānālilakkuññuṟaṅṅ
sūryanuṁ sandranuṁpol
uṟaṅṅuṟaṅṅāririrārāro
(kaṇṇe)

tenuṁ vayambumuṇḍ
maḍiyil sāyo sāññuṟaṅṅ
novātta muḽḽugŏṇḍ
kāduguttāṁ ammiññayuṇḍuṟaṅṅ
nāṭṭunaḍappubolĕ kādil ñaṅṅaḽ
muttaśśipperu sŏllāṁ
annabūrṇṇeśvariyāy annamuṇḍ
mĕyy vaḽarānuṟaṅṅ
(kaṇṇe)

piccavaccu naḍannāl
kālil raṇḍu pādasaraṅṅaḽ nalgāṁ
nālāḽu kaṇḍunilkkĕ
nāvil ñaṅṅaḽ nāmākṣaraṁ kuṟikkāṁ
eḻu svaraṅṅaḽ kŏṇḍ
mālagortt mauliyil sārttittarāṁ
eḻu niṟaṅṅaḽuḽḽa paṭṭu kŏṇḍ
pāvāḍa tunnittarāṁ
(kaṇṇe)