മഴയോ മഴ, തൂ മഴ, പുതു മഴ
മാനം നിറയെ തേന്‍ മഴ
മനസ്സ് നിറയെ പൂ മഴ
താമരക്കുരുവി, താമരക്കുരുവി
താനെയിരിക്കുമ്പോള് തണുക്കുന്നു
താമരക്കുരുവി, താമരക്കുരുവി
താനെയിരിക്കുമ്പോള് തണുക്കുന്നു
(മഴയോ ...)
തണുപ്പുണ്ടോ, ചൂട് തരാം
കുളിരുണ്ടോ, കൂട്ട് വരാം
തണുപ്പുണ്ടോ, ചൂട് തരാം
കുളിരുണ്ടോ, കൂട്ട് വരാം
നിറഞ്ഞ മാറിലെ ചൂട് തരാം
പുളകം കൊണ്ടൊരു പുതപ്പു തരാം
നിറഞ്ഞ മാറിലെ ചൂട് തരാം
പുളകം കൊണ്ടൊരു പുതപ്പു തരാം
(മഴയോ)
കാര്മുകിലിന് തേന്‍ മാവില്‍
ഇടിമിന്നല്‍ പൊന്നൂഞ്ഞാല്
കാര്മുകിലിന് തേന്‍ മാവില്‍
ഇടിമിന്നല്‍ പൊന്നൂഞ്ഞാല്
മണ്ണിന് മാറില്‍ ചാര്‍ത്തുന്നു
മാനം മുത്തണി മണി മാല
മണ്ണിന് മാറില്‍ ചാര്‍ത്തുന്നു
മാനം മുത്തണി മണി മാല
(മഴയോ)