അല്ലിമലര്‍ക്കാവിലെ തിരുനടയില്‍
മല്ലികപ്പൂവമ്പന്‍ വെച്ച മണിവിളക്കോ
ഓമല്ലൂര്ക്കാട്ടിലെ കളിത്തത്തയോ
മാമംഗലം പൊന്നി മധുരക്കന്നി
അല്ലിമലര്‍ക്കാവിലെ തിരുനടയില്‍
നെന്മേനിവാകപ്പൂ നിറമാണേ
നെയ്തലാമ്പല്പ്പൂവൊത്ത മുഖമാണേ
(നെന്മേനിവാകപ്പൂ.....)
കണ്ണവം മലയിലെ കസ്തൂരിമാനിന്റെ
കന്മദക്കൂട്ടണിഞ്ഞ മിഴിയാണേ
വലംപിരി ശംഖൊത്ത പുറംകഴുത്തും
വയനാടൻ മയിൽപ്പീലിത്തലമുടിയും
അരയാലിൻ തളിരൊത്ത അടിവയറും
അരഞ്ഞാണപ്പാടുവീണ പൊന്നരക്കെട്ടും
(അല്ലിമലര്‍ക്കാവിലെ......)
തച്ചോളിയോമനക്കുഞ്ഞിച്ചന്തു തന്റെ
തങ്കക്കിനാവില്‍ കിനാവുകണ്ടു
(തച്ചോളി....)
കൈയ്ക്കുള്ളിലാക്കുവാന് മോഹിച്ചു ദാഹിച്ചു
കൈപ്പിള്ളിപ്പാച്ചനും കിനാവുകണ്ടു
വളര്‍പട്ടണം മൂപ്പന് മൂസാക്കുട്ടി
വടവട്ടം മലയിലെ പൊങ്ങന്‍ ചെട്ടി
മയങ്ങുമ്പോള്‍ ദിവസവും മനസ്സിലെത്തി
മാമംഗലം പൊന്നി മറിമാന്‍ കുട്ടി
(അല്ലിമലര്‍ക്കാവിലെ.....)
പുടമുറിക്കായിരം കൈകളെത്തി
പുരികക്കൊടികൊണ്ട് പൊന്നിതള്ളി
(പുടമുറി....)
പതിനെട്ടാം പിറന്നാള്‍ വന്നപ്പോളച്ഛന്
പെണ്ണിന്നു സ്വയംവരം കുറിച്ചയച്ചു
(അല്ലിമലര്‍ക്കാവിലെ.........)