കണ്ണനെ കണ്ണിനാൽ കണ്ടു ഞാൻ
ഉണ്ണിക്കണ്ണനെ കണ്ണിനാൽ കണ്ടു ഞാൻ
ഗുരുപവനപുരത്തിൽ കലിയുഗവരദനായ്
തിരുവവതാരം ചെയ്ത കരുണാകരനാം
(കണ്ണനെ...)
കുളിർ വാക ചാർത്തി നവകാഭിഷിക്തനായി
മണിമാറിൽ നവ്യവനമാല ചാർത്തിയെഴും
കണ്ണനെ കണ്ണിനാൽ കണ്ടു ഞാൻ
കുന്തളത്തിൽ മയിൽപ്പീലി കുത്തി ഹരിചന്ദനം
നിടിലഭൂവിൽ ചാർത്തിയും
നിഖിലലോകസുഖവർഷമേഘമാം
നീലനീലമിഴി പാരിലാഴ്ത്തിയും
(കണ്ണനെ..)
ഗോപബാലനഖിലാണ്ഡകോടി പശുപാലൻ
ആനന്ദവേണുഗായകൻ
മോഹകാരണ നിവാരണൻ
നിഖിലലോകപാലൻ ഗുരുപവന
(കണ്ണനെ....)
kaṇṇanĕ kaṇṇināl kaṇḍu ñān
uṇṇikkaṇṇanĕ kaṇṇināl kaṇḍu ñān
gurubavanaburattil kaliyugavaradanāy
tiruvavadāraṁ sĕyda karuṇāgaranāṁ
(kaṇṇanĕ...)
kuḽir vāga sārtti navagābhiṣiktanāyi
maṇimāṟil navyavanamāla sārttiyĕḻuṁ
kaṇṇanĕ kaṇṇināl kaṇḍu ñān
kundaḽattil mayilppīli kutti harisandanaṁ
niḍilabhūvil sārttiyuṁ
nikhilalogasukhavarṣameghamāṁ
nīlanīlamiḻi pārilāḻttiyuṁ
(kaṇṇanĕ..)
gobabālanakhilāṇḍagoḍi paśubālan
ānandaveṇugāyagan
mohagāraṇa nivāraṇan
nikhilalogabālan gurubavana
(kaṇṇanĕ....)