Kannanaamunni

കണ്ണനാമുണ്ണി
Year
Language

കണ്ണനാമുണ്ണി കണ്ണിലുണ്ണി
കണ്ണുകള്‍ക്കാരോമല്‍ പൊന്നുണ്ണി
അംബാടിക്കുട്ടനെപ്പോല്‍ നിനക്കും
അമ്മമാര്‍ രണ്ടല്ലോ താലോലിക്കാന്‍
(കണ്ണനാമുണ്ണി...)

മഞ്ഞക്കുറിമുണ്ടു ചുറ്റിയീ മുറ്റത്തു
മണ്ണൂവാരിക്കളിച്ചു നീ നടക്കുമ്പോള്‍
അരിമുല്ല വിരിയും നിന്‍ പുഞ്ചിരിയില്‍
അമ്മയ്ക്കൊരു ജന്മ സാഫല്യം
(കണ്ണനാമുണ്ണി...)
പുത്തരിച്ചോറൂട്ടി മെത്ത വിരിച്ചു പിന്നെ
മുത്തശ്ശിക്കഥപറഞ്ഞുറക്കുമ്പോള്‍
പൂത്തൊരായിരം പൊന്നിങ്കിനാവുകള്‍
പൂത്തിരി കൊളുത്തുമീയമ്മയ്ക്കുള്ളില്‍
(കണ്ണനാമുണ്ണീ...)

താളംതെറ്റിയ ജീവിതവീണതന്‍
തന്ത്രികള്‍ മുറുക്കാന്‍ വളരേണം
ഉള്ളിലൊതുക്കുമീ അമ്മയുടെ കണ്ണീര്‍
തുള്ളികള്‍ നാളേ നീ തുടയ്ക്കേണം
(കണ്ണനാമുണ്ണീ .....)

ആരിരാരോ.....

kannanaamunni kannilunni

kaṇṇanāmuṇṇi kaṇṇiluṇṇi
kaṇṇugaḽkkāromal pŏnnuṇṇi
aṁbāḍikkuṭṭanĕppol ninakkuṁ
ammamār raṇḍallo tālolikkān
(kaṇṇanāmuṇṇi...)

maññakkuṟimuṇḍu suṭriyī muṭrattu
maṇṇūvārikkaḽiccu nī naḍakkumboḽ
arimulla viriyuṁ nin puñjiriyil
ammaykkŏru janma sāphalyaṁ
(kaṇṇanāmuṇṇi...)
puttariccoṟūṭṭi mĕtta viriccu pinnĕ
muttaśśikkathabaṟaññuṟakkumboḽ
pūttŏrāyiraṁ pŏnniṅgināvugaḽ
pūttiri kŏḽuttumīyammaykkuḽḽil
(kaṇṇanāmuṇṇī...)

tāḽaṁtĕṭriya jīvidavīṇadan
tandrigaḽ muṟukkān vaḽareṇaṁ
uḽḽilŏdukkumī ammayuḍĕ kaṇṇīr
tuḽḽigaḽ nāḽe nī tuḍaykkeṇaṁ
(kaṇṇanāmuṇṇī .....)

ārirāro.....

kannanaamunni kannilunni