Kannalmili kanimalare

കന്നല്‍മിഴി കണിമലരേ
Year
Language

കന്നൽമിഴീ കണിമലരേ കന്നിനിലാപ്പൊൻകതിരേ...
പാൽക്കടലിൽ കുളിച്ചു വരും പനിമതിയോ നിൻ വദനം...
കന്നൽമിഴീ കണിമലരേ കന്നിനിലാപ്പൊൻകതിരേ...
എൻ മനസ്സിൽ എരിഞ്ഞുകത്തും ഏഴുതിരിവിളക്കേ എന്നുയിരേ...
ചന്ദനത്തിൻ കുളിർമഴയോ ചന്ദ്രികയോ നിന്റെ ചിരി...

മലരമ്പൻകാവിലിന്നു നിലവിളക്കും നിറപറയും..ഉം..ആ.....
മലരമ്പൻ കാവിലിന്നു നിലവിളക്കും നിറപറയും..
അല്ലിമലർ പട്ടുക്കുട ആമ്പൽ‌പ്പൂ ആലവട്ടം....

കന്നൽമിഴീ കണിമലരേ കന്നിനിലാപ്പൊൻകതിരേ...

ഇല്ലിമുളംകാവിലെന്തേ ചെല്ലമണിക്കുയിൽ പാടി...ഈ...ആ‍...
ഇല്ലിമുളംകാവിലെന്തേ ചെല്ലമണിക്കുയിൽ പാടി...
അമ്പിളിയ്ക്കും മുകിലിനും ഇന്നല്ലോ പുടവമുറി....

എൻ മനസ്സിൽ എരിഞ്ഞുകത്തും ഏഴുതിരിവിളക്കേ എന്നുയിരേ...
ചന്ദനത്തിൻ കുളിർമഴയോ ചന്ദ്രികയോ നിന്റെ ചിരി...
കന്നൽമിഴീ കണിമലരേ കന്നിനിലാപ്പൊൻകതിരേ...
ഏഴുതിരിവിളക്കേ എന്നുയിരേ......
കന്നിനിലാപ്പൊൻകതിരേ...
ഏഴുതിരിവിളക്കേ എന്നുയിരേ......

kannalmiḻī kaṇimalare kanninilāppŏnkadire...
pālkkaḍalil kuḽiccu varuṁ panimadiyo nin vadanaṁ...
kannalmiḻī kaṇimalare kanninilāppŏnkadire...
ĕn manassil ĕriññugattuṁ eḻudiriviḽakke ĕnnuyire...
sandanattin kuḽirmaḻayo sandrigayo ninṟĕ siri...

malarambankāvilinnu nilaviḽakkuṁ niṟabaṟayuṁ..uṁ..ā.....
malaramban kāvilinnu nilaviḽakkuṁ niṟabaṟayuṁ..
allimalar paṭṭukkuḍa āmbal‌ppū ālavaṭṭaṁ....

kannalmiḻī kaṇimalare kanninilāppŏnkadire...

illimuḽaṁkāvilĕnde sĕllamaṇikkuyil pāḍi...ī...ā...
illimuḽaṁkāvilĕnde sĕllamaṇikkuyil pāḍi...
ambiḽiykkuṁ mugilinuṁ innallo puḍavamuṟi....

ĕn manassil ĕriññugattuṁ eḻudiriviḽakke ĕnnuyire...
sandanattin kuḽirmaḻayo sandrigayo ninṟĕ siri...
kannalmiḻī kaṇimalare kanninilāppŏnkadire...
eḻudiriviḽakke ĕnnuyire......
kanninilāppŏnkadire...
eḻudiriviḽakke ĕnnuyire......