Kannaare kannaare

കണ്ണാരേ കണ്ണാരേ
Year
Language

കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ
പെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ (2)
പീലിക്കണ്ണോ മിന്നുന്നു പിടിയിലവൻ തെന്നുന്നു
കാലിക്കൂട്ടം മേയുന്നു കളിയൊരുക്കം കാണുന്നു
തിത്തയ്യേ തിന്താരേ തെരുവിലെല്ലാം മേളം
താളം തുള്ളാൻ വാ നീ തകിലു കൊട്ടാൻ വാ
(കണ്ണാരേ കണ്ണാരേ...)

നിന്റെയിഷ്ടം പാൽക്കുടത്തിൽ കൊണ്ടു പോകും രാധയെക്കാൾ
കണ്ടാൽ ഞങ്ങൾക്കില്ലേ ആവേശം
ഹോയ് പണ്ടു പണ്ടീ നിന്റെ പേരിൽ കണ്ടതെല്ലാം കാത്തു വെച്ചു
മിണ്ടാപ്പെണ്ണിനുമില്ലേ നെട്ടോട്ടം
പധനിസരിഗ രിഗരിഗ ഗരിസരി
മൂലോകം മുത്തായി വേഗം വെച്ചില്ലേ
നീ മുച്ചൂടും പാമ്പിന്മേൽ നൃത്തം ചെയ്തില്ലേ
ഓരോ വട്ടം കാണുമ്പോൾ നീ ഓരോ കള്ളം ചെയ്യുന്നു
നിൻ പാദം ഞങ്ങൾ മുത്തുമ്പോൾ ആ പാപം താനേ തീരുന്നു
നീലക്കണ്ണാ ഹോയ്..
(കണ്ണാരേ കണ്ണാരേ...)

ഗോപുരത്തിൽ പാലു കൊണ്ടു പൂനിലാവും തീർത്തു കണ്ണൻ
ലീലാ ലോലൻ കായാമ്പൂ വർണ്ണൻ
പാഴ് മുളയ്ക്കും പാട്ടു തന്നു പയ്യിനെല്ലാം കൂട്ടു നിന്നു
കണ്ടാലാരും കാമിയ്ക്കും കണ്ണൻ
ഓ..കാളിന്ദീതീരത്തും പീലിക്കണ്ണാട്ടം
ഈ രാധയ്ക്കോ പാലൂറും മോഹത്തേരോട്ടം
ഓ..ആലിൻ കൊമ്പിൽ വാണിട്ടോരാ ചേലും നോക്കിക്കണ്ടില്ലേ
ഏ മുങ്ങിക്കേറും നാണങ്ങൾ നിൻ മുന്നിൽ താനേ വന്നില്ലേ
എൻ മായകണ്ണാ ഹോയ്..
(കണ്ണാരേ കണ്ണാരേ...)

kaṇṇāre kaṇṇāre kaḍambumaraṁ pūttille
pĕṇṇāḽe pĕṇṇāḽe kuḻal viḽiyuṁ keṭṭille (2)
pīlikkaṇṇo minnunnu piḍiyilavan dĕnnunnu
kālikkūṭṭaṁ meyunnu kaḽiyŏrukkaṁ kāṇunnu
tittayye tindāre tĕruvilĕllāṁ meḽaṁ
tāḽaṁ tuḽḽān vā nī tagilu kŏṭṭān vā
(kaṇṇāre kaṇṇāre...)

ninṟĕyiṣṭaṁ pālkkuḍattil kŏṇḍu poguṁ rādhayĕkkāḽ
kaṇḍāl ñaṅṅaḽkkille āveśaṁ
hoy paṇḍu paṇḍī ninṟĕ peril kaṇḍadĕllāṁ kāttu vĕccu
miṇḍāppĕṇṇinumille nĕṭṭoṭṭaṁ
padhanisariga rigariga garisari
mūlogaṁ muttāyi vegaṁ vĕccille
nī muccūḍuṁ pāmbinmel nṛttaṁ sĕydille
oro vaṭṭaṁ kāṇumboḽ nī oro kaḽḽaṁ sĕyyunnu
nin pādaṁ ñaṅṅaḽ muttumboḽ ā pābaṁ tāne tīrunnu
nīlakkaṇṇā hoy..
(kaṇṇāre kaṇṇāre...)

goburattil pālu kŏṇḍu pūnilāvuṁ tīrttu kaṇṇan
līlā lolan kāyāmbū varṇṇan
pāḻ muḽaykkuṁ pāṭṭu tannu payyinĕllāṁ kūṭṭu ninnu
kaṇḍālāruṁ kāmiykkuṁ kaṇṇan
o..kāḽindīdīrattuṁ pīlikkaṇṇāṭṭaṁ
ī rādhaykko pālūṟuṁ mohatteroṭṭaṁ
o..ālin kŏmbil vāṇiṭṭorā seluṁ nokkikkaṇḍille
e muṅṅikkeṟuṁ nāṇaṅṅaḽ nin munnil tāne vannille
ĕn māyagaṇṇā hoy..
(kaṇṇāre kaṇṇāre...)