Kannaandaliyum

കണ്ണാന്തളിയും
Year
Language

കണ്ണാന്തളിയും കാട്ടു കുറിഞ്ഞിയും
കണ്ണാടി നോക്കും ചോലയില്‍ (2)

മുങ്ങി വാ പൊങ്ങി വാ
മുന്നാഴി തൂമുത്തും കോരി വാ
നീലപ്പൊന്മാന്‍ കുഞ്ഞുങ്ങളെ
കണ്ണാന്തളിയും കാട്ടു കുറിഞ്ഞിയും
കണ്ണാടി നോക്കും ചോലയില്‍

നല്ലിളം തൂവലാലീനടവഴിയില്‍
നാര്‍മിദി കമ്പളം നീര്‍ത്തിയ നിങ്ങള്‍
മാനോടും വഴിയേ മനമോടും വഴിയേ
ആരെ ആരെ കാത്തിരിപ്പൂ (മാനോടും ..)

ഈ കാവില്‍ വരുമോ.... ഇളം തൂവല്‍ തരുമോ....
ഈ മാറില്‍ ചെക്കേറുമോ....
നീലപ്പൊന്മാന്‍ കുഞ്ഞുങ്ങളെ
കണ്ണാന്തളിയും കാട്ടു കുറിഞ്ഞിയും
കണ്ണാടി നോക്കും ചോലയില്‍

ചിങ്ങവും കന്നിയും ചിത്തിര മഴയും
ചോതിയും ചൊവ്വയും പോയൊരു വനിയില്‍
തേനോടും മൊഴിയാല്‍ തിര തേടും മിഴിയാല്‍
വീണ്ടും സ്വപ്നം നെയ്യുകില്ലേ (തേനോടും.....)

സ്വപ്നത്തിന്‍ ചിറകില്‍... സ്വയം തേടിയലയും...
സ്വര്‍ഗീയ മൌനങ്ങളെ....
ചോലപ്പോന്മാന്‍ കുഞ്ഞുങ്ങളെ

കണ്ണാന്തളിയും കാട്ടു കുറിഞ്ഞിയും
കണ്ണാടി നോക്കും ചോലയില്‍
മുങ്ങി വാ പൊങ്ങി വാ
മുന്നാഴി തൂമുത്തും കോരി വാ
നീലപ്പൊന്മാന്‍ കുഞ്ഞുങ്ങളെ

kaṇṇāndaḽiyuṁ kāṭṭu kuṟiññiyuṁ
kaṇṇāḍi nokkuṁ solayil (2)

muṅṅi vā pŏṅṅi vā
munnāḻi tūmuttuṁ kori vā
nīlappŏnmān kuññuṅṅaḽĕ
kaṇṇāndaḽiyuṁ kāṭṭu kuṟiññiyuṁ
kaṇṇāḍi nokkuṁ solayil

nalliḽaṁ tūvalālīnaḍavaḻiyil
nārmidi kambaḽaṁ nīrttiya niṅṅaḽ
mānoḍuṁ vaḻiye manamoḍuṁ vaḻiye
ārĕ ārĕ kāttirippū (mānoḍuṁ ..)

ī kāvil varumo.... iḽaṁ tūval tarumo....
ī māṟil sĕkkeṟumo....
nīlappŏnmān kuññuṅṅaḽĕ
kaṇṇāndaḽiyuṁ kāṭṭu kuṟiññiyuṁ
kaṇṇāḍi nokkuṁ solayil

siṅṅavuṁ kanniyuṁ sittira maḻayuṁ
sodiyuṁ sŏvvayuṁ poyŏru vaniyil
tenoḍuṁ mŏḻiyāl tira teḍuṁ miḻiyāl
vīṇḍuṁ svapnaṁ nĕyyugille (tenoḍuṁ.....)

svapnattin siṟagil... svayaṁ teḍiyalayuṁ...
svargīya maൌnaṅṅaḽĕ....
solapponmān kuññuṅṅaḽĕ

kaṇṇāndaḽiyuṁ kāṭṭu kuṟiññiyuṁ
kaṇṇāḍi nokkuṁ solayil
muṅṅi vā pŏṅṅi vā
munnāḻi tūmuttuṁ kori vā
nīlappŏnmān kuññuṅṅaḽĕ