Kannaalen nenyajattu

കണ്ണാലെന്‍ നെഞ്ചത്തു
Year
Language

കണ്ണാലെന്‍ നെഞ്ചത്തു മുള്ളാണി തറയ്ക്കുന്ന
കല്യാണീ കൊച്ചു കല്യാണീ
കള്ളാണീ വയറ്റിങ്കലെന്നാലും നിന്‍ കടക്കണ്‍-
തല്ലാണീയെന്നുടെ ശത്രു

അങ്ങെനെയാണോ ?
ശ്വാസത്തില്‍ ശ്വാസത്തില്‍ പ്രാസത്തില്‍ പറയുന്ന
വാസുവണ്ണാ എന്റെ കോങ്കണ്ണാ
കീശയില്‍ കാശില്ലെന്നാകിലും എന്നെ നീ
ആശിക്കാനെന്തു ബന്ധം എന്നെ
ആശിക്കാനെന്തു ബന്ധം
എന്റെ കല്യാണീ നീയെന്നെ കൊല്ലാതെടീ

വമ്പനാം പൂവമ്പന്‍ അമ്പുകളാലമ്പമ്പോ
അമ്പേ തകര്‍ത്തിതെന്നേ
വമ്പനാം പൂവമ്പന്‍ അമ്പുകളാലമ്പമ്പോ
അമ്പേ തകര്‍ത്തിതെന്നേ പിന്നെ
പെണ്ണേ നിന്‍ കണ്ണിതിലേ കമ്പിയില്ലാ കമ്പിയാല്‍
പമ്പരം തിരിയുന്നു ഞാന്‍ ഇന്നു
പമ്പരം തിരിയുന്നു ഞാന്‍
അതിനേ ഞാനെന്തുവേണം? (കണ്ണാലെന്‍)

കുക്കിന്റെ വേലയാല്‍ ഒക്കില്ലാ വാസുവണ്ണാ
തല്‍ക്കാലമെന്നെ കെട്ടാന്‍
കുക്കിന്റെ വേലയാല്‍ ഒക്കില്ലാ വാസുവണ്ണാ
തല്‍ക്കാലമെന്നെ കെട്ടാന്‍
പിന്നെ ശര്‍ക്കരക്കുടം കണ്ടു കൈയിട്ടു വരാന്‍
നില്‍ക്കേണ്ട നോക്കേണ്ട താന്‍ - ഇപ്പോ
നില്‍ക്കേണ്ട നോക്കേണ്ട താന്‍
പിന്നെ ഞാനെന്തു ചെയ്യേണം ? (കണ്ണാലെന്‍)

kaṇṇālĕn nĕñjattu muḽḽāṇi taṟaykkunna
kalyāṇī kŏccu kalyāṇī
kaḽḽāṇī vayaṭriṅgalĕnnāluṁ nin kaḍakkaṇ-
tallāṇīyĕnnuḍĕ śatru

aṅṅĕnĕyāṇo ?
śvāsattil śvāsattil prāsattil paṟayunna
vāsuvaṇṇā ĕnṟĕ koṅgaṇṇā
kīśayil kāśillĕnnāgiluṁ ĕnnĕ nī
āśikkānĕndu bandhaṁ ĕnnĕ
āśikkānĕndu bandhaṁ
ĕnṟĕ kalyāṇī nīyĕnnĕ kŏllādĕḍī

vambanāṁ pūvamban ambugaḽālambambo
ambe tagarttidĕnne
vambanāṁ pūvamban ambugaḽālambambo
ambe tagarttidĕnne pinnĕ
pĕṇṇe nin kaṇṇidile kambiyillā kambiyāl
pambaraṁ tiriyunnu ñān innu
pambaraṁ tiriyunnu ñān
adine ñānĕnduveṇaṁ? (kaṇṇālĕn)

kukkinṟĕ velayāl ŏkkillā vāsuvaṇṇā
talkkālamĕnnĕ kĕṭṭān
kukkinṟĕ velayāl ŏkkillā vāsuvaṇṇā
talkkālamĕnnĕ kĕṭṭān
pinnĕ śarkkarakkuḍaṁ kaṇḍu kaiyiṭṭu varān
nilkkeṇḍa nokkeṇḍa tān - ippo
nilkkeṇḍa nokkeṇḍa tān
pinnĕ ñānĕndu sĕyyeṇaṁ ? (kaṇṇālĕn)