Kannaal ennini [avarnnaneeyam]

കണ്ണാൽ എന്നിനി [അവർണ്ണനീയം]
Year
Language

അവര്‍ണ്ണനീയം ഭവതീയ ലീലാവിലാസം
അത്യല്‍ഭുതം അംബുജാക്ഷാ
അറിഞ്ഞതില്ലിന്നുവരെയുമീ ഞാന്‍
അനന്തമാം നിന്‍ മഹിമാതിരേകം ....

കണ്ണാലെന്നിനി കാണും നിന്നെ
കണ്ണാ കാറൊളിവര്‍ണ്ണാ (കണ്ണാല്‍ )
കണ്ണീരാല്‍ നിന്‍ ചരണയുഗം ഞാന്‍
കഴുകുവതെന്നിനി ശ്രീകൃഷ്ണാ (കണ്ണാല്‍ )

നിന്നെ തേടും കണ്ണാല്‍ എന്തിനു
പൊന്നും പണവും കാണ്മൂ ഞാന്‍ (നിന്നെ )
പുണ്യത്തികവേ നീയല്ലാതൊരു
വിണ്ണും വേണ്ടിനി ഹൃദയേശാ (കണ്ണാല്‍ )

ഗോപീമാനസ ചോരാ കരളിന്‍
താപം നീക്കുക മാരാ (ഗോപീ )
താമര മിഴിയിണ ഒന്ന് തുറക്കാന്‍
താമസമെന്തിനു സുകുമാരാ (കണ്ണാല്‍ )

avarṇṇanīyaṁ bhavadīya līlāvilāsaṁ
atyalbhudaṁ aṁbujākṣā
aṟiññadillinnuvarĕyumī ñān
anandamāṁ nin mahimādiregaṁ ....

kaṇṇālĕnnini kāṇuṁ ninnĕ
kaṇṇā kāṟŏḽivarṇṇā (kaṇṇāl )
kaṇṇīrāl nin saraṇayugaṁ ñān
kaḻuguvadĕnnini śrīkṛṣṇā (kaṇṇāl )

ninnĕ teḍuṁ kaṇṇāl ĕndinu
pŏnnuṁ paṇavuṁ kāṇmū ñān (ninnĕ )
puṇyattigave nīyallādŏru
viṇṇuṁ veṇḍini hṛdayeśā (kaṇṇāl )

gobīmānasa sorā karaḽin
tābaṁ nīkkuga mārā (gobī )
tāmara miḻiyiṇa ŏnn tuṟakkān
tāmasamĕndinu sugumārā (kaṇṇāl )