Kannaadippula

കണ്ണാടിപ്പുഴ
Work
Year
Language

കണ്ണാടിപ്പുഴക്കടവില്‍ കന്നിക്കൽപ്പടിയിറങ്ങും
വെണ്ണിലാക്കുഞ്ഞേ നിന്നെ കാണാന്‍ എന്തൊരു ചന്തം
പൂമാലക്കാവില്‍ പൂരക്കളി കാണാന്‍
പൂക്കൈത മറവിലൂടെ കൂടെ പോരാമോ
ഞങ്ങടെ കൂടെ പോരാമോ
കണ്ണാടിപ്പുഴക്കടവില്‍ കന്നിക്കൽപ്പടിയിറങ്ങും
വെണ്ണിലാക്കുഞ്ഞേ നിന്നെ കാണാന്‍ എന്തൊരു ചന്തം

എത്രയെത്ര നാള്‍ നിന്നെ കാത്തുവെന്നോ
എത്ര നാളായി നിന്നെ നോറ്റുവെന്നോ
എത്രയെത്ര നാള്‍ നിന്നെ കാത്തുവെന്നോ
എത്ര നാളായി നിന്നെ നോറ്റുവെന്നോ
ചക്കര മാവിന്‍ ചോട്ടില്‍ കൂടെ കൊത്തങ്കല്ലുകളിക്കാന്‍
ഞങ്ങള്‍ എത്ര നാള്‍ കൊതിച്ചുവെന്നോ
മുടിയേറി കൊടിയേറി തോറ്റം പാട്ടുണർന്നൂ
(കണ്ണാടിപ്പുഴക്കടവില്‍...)

പാലപൂക്കും കാവില്‍ തെയ്യമല്ലേ
ഇഷ്ടമില്ലേ കാണാന്‍ ഇഷ്ടമല്ലേ
പാലപൂക്കും കാവില്‍ തെയ്യമല്ലേ
ഇഷ്ടമില്ലേ കാണാന്‍ ഇഷ്ടമല്ലേ
കണ്ണന്‍ ചിരട്ടയിലൊപ്പം നല്ല
മണ്ണപ്പം ചുട്ടുകളിക്കാന്‍
കൊച്ചു പനയോലക്കുടയുമായ് വരൂ
ആകാശപ്പൂവഴിയില്‍ കൂടെ പോന്നാട്ടെ
(കണ്ണാടിപ്പുഴക്കടവില്‍...)

kaṇṇāḍippuḻakkaḍavil kannikkalppaḍiyiṟaṅṅuṁ
vĕṇṇilākkuññe ninnĕ kāṇān ĕndŏru sandaṁ
pūmālakkāvil pūrakkaḽi kāṇān
pūkkaida maṟavilūḍĕ kūḍĕ porāmo
ñaṅṅaḍĕ kūḍĕ porāmo
kaṇṇāḍippuḻakkaḍavil kannikkalppaḍiyiṟaṅṅuṁ
vĕṇṇilākkuññe ninnĕ kāṇān ĕndŏru sandaṁ

ĕtrayĕtra nāḽ ninnĕ kāttuvĕnno
ĕtra nāḽāyi ninnĕ noṭruvĕnno
ĕtrayĕtra nāḽ ninnĕ kāttuvĕnno
ĕtra nāḽāyi ninnĕ noṭruvĕnno
sakkara māvin soṭṭil kūḍĕ kŏttaṅgallugaḽikkān
ñaṅṅaḽ ĕtra nāḽ kŏdiccuvĕnno
muḍiyeṟi kŏḍiyeṟi toṭraṁ pāṭṭuṇarnnū
(kaṇṇāḍippuḻakkaḍavil...)

pālabūkkuṁ kāvil tĕyyamalle
iṣṭamille kāṇān iṣṭamalle
pālabūkkuṁ kāvil tĕyyamalle
iṣṭamille kāṇān iṣṭamalle
kaṇṇan siraṭṭayilŏppaṁ nalla
maṇṇappaṁ suṭṭugaḽikkān
kŏccu panayolakkuḍayumāy varū
āgāśappūvaḻiyil kūḍĕ ponnāṭṭĕ
(kaṇṇāḍippuḻakkaḍavil...)