കണ്ണാടിക്കടപ്പുറത്ത് കാറ്റുകൊള്ളാന്‍ വന്നവരേ
വെടിപറയും നേരത്തല്‍പ്പം
ചുടുകടല കൊറിച്ചാട്ടേ ചുടുകടലേ
ചുടുകടലേ ചുടുകടലേ കടലേ കടലേ
കണ്മുനയാല്‍ കല്ലെറിയുന്നൂ
കരളുകളില്‍ മുറിവേല്‍ക്കുന്നു
പെണ്മണികള്‍ വലവീശുന്നു
ആണ്മീനുകള്‍ അതില്‍ വീഴുന്നു
ജാലത്താല്‍ പലരും ബീച്ചില്‍
ജാതകങ്ങള്‍ കൈമാറുന്നു
കടലമ്മയ്ക്കതുകാണുമ്പോള്‍
കരളാകെ ചിരിപൊട്ടുന്നു
മാനത്തിലുമിഴിയും നട്ട്
മനക്കോട്ട കെട്ടുന്നവരെ
പാലാഴിത്തിരകളില്‍ മുങ്ങി
പകലോനും മറയാറായി