Kannaadigoodum kootti

കണ്ണാടികൂടും കൂട്ടി
Year
Language

കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി
കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റപ്പെണ്ണിനുടുക്കാന്‍ കുടമുല്ലക്കോടിയുമായി
കൂകിയും കുറുകിയും വായോ
മഴയോലും മഞ്ഞല്ലേ മുളയോലക്കൂടല്ലേ
അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ
മണവാളന്‍ വന്നുവിളിച്ചാല്‍ നാണം കൊള്ളും മനസ്സല്ലേ
(കണ്ണാടി)

പൂവില്‍ ഈ പുല്ലാങ്കുഴലില്‍ പെണ്ണേ നീ മൂളിയുണര്‍ത്തും
പാട്ടിന്റെ പല്ലവിയെന്റെ കാതിലോതുമോ
മെല്ലെ ഈ ചില്ലുനിലാവില്‍ മുല്ലേ നിന്‍ മുത്തുപൊഴിയ്ക്കും
കിന്നാരക്കാറ്റു കവിള്‍പ്പൂ നുള്ളി നോക്കിയോ
ആരും കാണാതെന്നുള്ളില്‍ ഓരോ മോഹം പൂക്കുമ്പോള്‍
ഈണത്തില്‍ പാടീ പൂങ്കുയില്‍...
(കണ്ണാടി)

മഞ്ഞില്‍ ഈ മുന്തിരിവള്ളിയിലല്ലിപ്പൂ പൂത്തുവിരിഞ്ഞാല്‍
കാണും ഞാനെന്റെ കിനാവില്‍ നിന്റെ പൂമുഖം
എന്നും രാക്കൂന്തലഴിച്ചിട്ടെന്നെ പൂമ്പട്ടു പുതയ്ക്കും
പുന്നാരത്തൂമണിമുത്തേ നീ വരും നാള്‍
പൂക്കും കാവോ പൊന്‍‌പൂവോ...
തൂവല്‍ വീശും വെണ്‍പ്രാവോ...
നെഞ്ചോരം നേരും ഭാവുകം...
(കണ്ണാടി)

kaṇṇāḍikkūḍuṁ kūṭṭi kaṇṇĕḻudi pŏṭṭuṁ kutti
kāvaḽaṁ paiṅgiḽi vāyo
kuññāṭrappĕṇṇinuḍukkān kuḍamullakkoḍiyumāyi
kūgiyuṁ kuṟugiyuṁ vāyo
maḻayoluṁ maññalle muḽayolakkūḍalle
aḻagoluṁ miḻiyoraṁ kuḽirūṟuṁ kanavalle
maṇavāḽan vannuviḽiccāl nāṇaṁ kŏḽḽuṁ manassalle
(kaṇṇāḍi)

pūvil ī pullāṅguḻalil pĕṇṇe nī mūḽiyuṇarttuṁ
pāṭṭinṟĕ pallaviyĕnṟĕ kādilodumo
mĕllĕ ī sillunilāvil mulle nin muttubŏḻiykkuṁ
kinnārakkāṭru kaviḽppū nuḽḽi nokkiyo
āruṁ kāṇādĕnnuḽḽil oro mohaṁ pūkkumboḽ
īṇattil pāḍī pūṅguyil...
(kaṇṇāḍi)

maññil ī mundirivaḽḽiyilallippū pūttuviriññāl
kāṇuṁ ñānĕnṟĕ kināvil ninṟĕ pūmukhaṁ
ĕnnuṁ rākkūndalaḻicciṭṭĕnnĕ pūmbaṭṭu pudaykkuṁ
punnārattūmaṇimutte nī varuṁ nāḽ
pūkkuṁ kāvo pŏn‌pūvo...
tūval vīśuṁ vĕṇbrāvo...
nĕñjoraṁ neruṁ bhāvugaṁ...
(kaṇṇāḍi)