Kannaadi vilakkumaay

കണ്ണാടി വിളക്കുമായ്‌
Work
Year
Language

കണ്ണാടിവിളക്കുമായ് കാഞ്ചനക്കുടയുമായ്
പൌര്‍ണ്ണമിസുന്ദരി വന്നിറങ്ങീ....
(കണ്ണാടിവിളക്കുമായ്.....)
വിണ്ണിലെ മാദക മണിയറ ശയ്യയില്‍
വെണ്‍മേഘമിഥുനങ്ങളുറങ്ങീ....
ഉറങ്ങീ.....ഉറങ്ങീ.....പുണര്‍ന്നുറങ്ങീ...
കണ്ണാടിവിളക്കുമായ് കാഞ്ചനക്കുടയുമായ്
പൌര്‍ണ്ണമിസുന്ദരി വന്നിറങ്ങീ....

കയ്യെത്തും കൊമ്പിലെ ചെമ്പകപ്പൂവേ നിന്‍
കതിര്‍വാരിച്ചൂടുവാന്‍ മോഹം....
(കയ്യെത്തും......)
ഈ വെണ്ണിലാവിന്റെ പാദസരം ചാര്‍ത്തി
ആലോലമാടുവാന്‍ മോഹം..

കണ്ണാടിവിളക്കുമായ് കാഞ്ചനക്കുടയുമായ്
പൌര്‍ണ്ണമിസുന്ദരി വന്നിറങ്ങീ....

പാലപ്പൂക്കാടുകള്‍ പൂമണം ചൊരിയുന്ന
പാതിരാതെന്നലിന്‍ കുളിരില്‍...
(പാലപ്പൂക്കാടുകള്‍.....)
ഈ രാഗസ്വപ്നത്തിന്‍ ഗോപുരമഞ്ചലില്‍
താരാട്ടിയുറക്കുവാന്‍ മോഹം നിന്നെ
താരാട്ടിയുറക്കുവാന്‍ മോഹം...

kaṇṇāḍiviḽakkumāy kāñjanakkuḍayumāy
paൌrṇṇamisundari vanniṟaṅṅī....
(kaṇṇāḍiviḽakkumāy.....)
viṇṇilĕ mādaga maṇiyaṟa śayyayil
vĕṇmeghamithunaṅṅaḽuṟaṅṅī....
uṟaṅṅī.....uṟaṅṅī.....puṇarnnuṟaṅṅī...
kaṇṇāḍiviḽakkumāy kāñjanakkuḍayumāy
paൌrṇṇamisundari vanniṟaṅṅī....

kayyĕttuṁ kŏmbilĕ sĕmbagappūve nin
kadirvāriccūḍuvān mohaṁ....
(kayyĕttuṁ......)
ī vĕṇṇilāvinṟĕ pādasaraṁ sārtti
ālolamāḍuvān mohaṁ..

kaṇṇāḍiviḽakkumāy kāñjanakkuḍayumāy
paൌrṇṇamisundari vanniṟaṅṅī....

pālappūkkāḍugaḽ pūmaṇaṁ sŏriyunna
pādirādĕnnalin kuḽiril...
(pālappūkkāḍugaḽ.....)
ī rāgasvapnattin goburamañjalil
tārāṭṭiyuṟakkuvān mohaṁ ninnĕ
tārāṭṭiyuṟakkuvān mohaṁ...