Kannaa taamarakkannaa

കണ്ണാ താമരക്കണ്ണാ
Year
Language

കണ്ണാ‍ താമരക്കണ്ണാ എന്നോമൽ
കണ്മണിക്കുഞ്ഞേ വാ വാ വാ
കാണുവോർക്കണ്ണിനു തേനമൃതൂട്ടുമെൻ
കാറൊളിവർണ്ണാ വാ വാ വാ..

ഉണ്ണിക്കതിരവന്‍ പോലെ.. നീവന്നു
വിണ്ണിന്‍ പ്രകാശം ചൊരിഞ്ഞു
പുണ്യമിയന്നോരീപ്പൂമെയ്യിലൂടെയീ
മണ്ണിന്റെ ഭാഗ്യം തെളിഞ്ഞു
കണ്ണാ താമരക്കണ്ണാ....

അന്‍‌പോടു നിന്നെപ്പുണരാനും
ഒരു ചുംബനപ്പൂന്തേന്‍ പകരാനും
അമ്മമാര്‍ വന്നു നിറഞ്ഞെന്റെ വീടൊരു
പൊന്മണിക്കോവിലായ് മാറിയല്ലോ
കണ്ണാ താമരക്കണ്ണാ....

kaṇṇā tāmarakkaṇṇā ĕnnomal
kaṇmaṇikkuññe vā vā vā
kāṇuvorkkaṇṇinu tenamṛtūṭṭumĕn
kāṟŏḽivarṇṇā vā vā vā..

uṇṇikkadiravan polĕ.. nīvannu
viṇṇin pragāśaṁ sŏriññu
puṇyamiyannorīppūmĕyyilūḍĕyī
maṇṇinṟĕ bhāgyaṁ tĕḽiññu
kaṇṇā tāmarakkaṇṇā....

an‌poḍu ninnĕppuṇarānuṁ
ŏru suṁbanappūnden pagarānuṁ
ammamār vannu niṟaññĕnṟĕ vīḍŏru
pŏnmaṇikkovilāy māṟiyallo
kaṇṇā tāmarakkaṇṇā....