Kannaa ninne

കണ്ണാ നിന്നെ
Year
Language

കണ്ണാ...

കണ്ണാ നിന്നെ തേടിവന്നൂ - ഈ
വൃന്ദാവനത്തിലും തേടിവന്നൂ
കര്‍ണ്ണാമൃതമാം വേണുഗാനത്താല്‍
കണ്മണിമാരെ വിളിക്കൂ - ഈ
കണ്മണിമാരെ വിളിക്കൂ

കണ്ണാ മുകില്‍ വര്‍ണ്ണാ കടല്‍വര്‍ണ്ണാ

ആയര്‍കുലത്തിലെ സുന്ദരിമാര്‍ നീരാടും നേരത്തു്
അവരുടെ ആടകള്‍ കവര്‍ന്നവനേ
അവരുടെ ഭംഗികള്‍ നുകര്‍ന്നവനേ
അവരുടെ ലജ്ജാപുഷ്പങ്ങളിലെ
അമൃതം നുകര്‍ന്നവനേ

കണ്ണാ മുകില്‍ വര്‍ണ്ണാ കടല്‍വര്‍ണ്ണാ

മായയിലായിരം ഗോപികമാരെ
മാറോടണച്ചവനേ
അവരുടെ നിറമധു നുകര്‍ന്നവനേ
അവരുടെ നിര്‍വൃതി മുകര്‍ന്നവനേ
അവരുടെ ഹര്‍ഷോന്മാദങ്ങള്‍ മാറ്റിയ
ലഹരിയിലലിഞ്ഞവനേ

കണ്ണാ മുകില്‍ വര്‍ണ്ണാ കടല്‍വര്‍ണ്ണാ

kaṇṇā...

kaṇṇā ninnĕ teḍivannū - ī
vṛndāvanattiluṁ teḍivannū
karṇṇāmṛtamāṁ veṇugānattāl
kaṇmaṇimārĕ viḽikkū - ī
kaṇmaṇimārĕ viḽikkū

kaṇṇā mugil varṇṇā kaḍalvarṇṇā

āyargulattilĕ sundarimār nīrāḍuṁ nerattu്
avaruḍĕ āḍagaḽ kavarnnavane
avaruḍĕ bhaṁgigaḽ nugarnnavane
avaruḍĕ lajjābuṣpaṅṅaḽilĕ
amṛtaṁ nugarnnavane

kaṇṇā mugil varṇṇā kaḍalvarṇṇā

māyayilāyiraṁ gobigamārĕ
māṟoḍaṇaccavane
avaruḍĕ niṟamadhu nugarnnavane
avaruḍĕ nirvṛti mugarnnavane
avaruḍĕ harṣonmādaṅṅaḽ māṭriya
lahariyilaliññavane

kaṇṇā mugil varṇṇā kaḍalvarṇṇā