കണ്ണാ കരിമുകില്‍ വര്‍ണ്ണാ
കണ്ണാ..കണ്ണാ.. കരിമുകില്‍വര്‍ണ്ണാ..
കരിമുകില്‍വര്‍ണ്ണാ കനിവേറും കണ്ണാ
അരികില്‍ വാ ദിനം കണികാണാന്‍ കണ്ണാ.. കണ്ണാ
കരിമുകില്‍വര്‍ണ്ണാ കനിവേറും കണ്ണാ
അരികില്‍ വാ ദിനം കണികാണാന്‍
ദുരിതഭാവാഗ്നി എരിയും സംസാര
മരുവില്‍ ഞാന്‍ വെന്തിട്ടുരുകുമ്പോള്‍ (ദുരിതഭാവാഗ്നി)
അമൃതവര്‍ഷമായണിയിടും നിത്യം
കമലനേത്രന്റെ കാരുണ്യം കമലനേത്രന്റെ കാരുണ്യം
കണ്ണാ.. കണ്ണാ (കരിമുകില്‍വര്‍ണ്ണാ)
മരതകവര്‍ണ്ണമിയലും മേനിയും
മുരളിയും പീതവചനവും
ശരണം തേടുവോര്‍ക്കഭയം നല്‍കീടും
ചരണവും കണ്ണില്‍ തെളിയേണം
കണ്ണാ.. കണ്ണാ (കരിമുകില്‍വര്‍ണ്ണാ)
kaṇṇā..kaṇṇā.. karimugilvarṇṇā..
karimugilvarṇṇā kaniveṟuṁ kaṇṇā
arigil vā dinaṁ kaṇigāṇān kaṇṇā.. kaṇṇā
karimugilvarṇṇā kaniveṟuṁ kaṇṇā
arigil vā dinaṁ kaṇigāṇān
duridabhāvāgni ĕriyuṁ saṁsāra
maruvil ñān vĕndiṭṭurugumboḽ (duridabhāvāgni)
amṛtavarṣamāyaṇiyiḍuṁ nityaṁ
kamalanetranṟĕ kāruṇyaṁ kamalanetranṟĕ kāruṇyaṁ
kaṇṇā.. kaṇṇā (karimugilvarṇṇā)
maradagavarṇṇamiyaluṁ meniyuṁ
muraḽiyuṁ pīdavasanavuṁ
śaraṇaṁ teḍuvorkkabhayaṁ nalgīḍuṁ
saraṇavuṁ kaṇṇil tĕḽiyeṇaṁ
kaṇṇā.. kaṇṇā (karimugilvarṇṇā)