കണ്ണാ കണ്ണാ മുരളികയൂതി വരൂ കണ്ണാ
കാറൊളിവർണ്ണ മണിവർണ്ണാ
(കണ്ണാ.....)
കൃഷ്ണശിലയിന്മേൽ ഇരുത്താം ഞാൻ നിൻ
മുടിയിൽ മയിൽപ്പീലി തിരുകാം ഞാൻ
അരയിൽ കിങ്ങിണി ചാർത്തിത്തരാം നിൻ
കൈകളിൽ നിറയെ വെണ്ണ തരാം
(കണ്ണാ.....)
കാളിയമർദ്ദനാ കംസനിഷൂദനാ
ഗോകുലപാലാ ഗോവിന്ദാ
പ്രേമസ്വരൂപാ നിൻ പദകമലങ്ങളാൽ
എന്നകതാരിലെഴുന്നള്ളൂ....
(കണ്ണാ.....)