Kannaa kaarmugil varnnaa

കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ
Year
Language

കണ്ണാ...കാര്‍മുകില്‍ വര്‍ണ്ണാ...
നിന്നെ കാണാത്ത കൺ‌കളുണ്ടോ...
കണ്ണാ...കാര്‍മുകില്‍ വര്‍ണ്ണാ...
നിന്നെ കാണാത്ത കൺ‌കളുണ്ടോ...
നിന്നെ കൈ കൂപ്പുവോര്‍
നിന്റെ സ്തുതി പാടുവോര്‍
എന്നെ കണ്ടാലെ വെറുക്കുന്നല്ലോ...
കണ്ണാ...കാര്‍മുകില്‍ വര്‍ണ്ണാ...
നിന്നെ കാണാത്ത കൺ‌കളുണ്ടോ...

ഹൃദയത്തില്‍ ഒളിദീപം കൊളുത്തുന്ന നീ
എന്റെ തനുവില്‍ നിൻ‌ നിറം കോരിച്ചൊരിഞ്ഞില്ലയോ..
(ഹൃദയത്തില്‍....)
നിന്‍ മുന്നില്‍ ഭക്തർ‌തന്‍ പുഷ്പാഞ്ജലി
നിന്‍ മുന്നില്‍ ഭക്തർ‌തൻ‌ പുഷ്പാഞ്ജലി
എന്‍ കണ്ണില്‍ എന്നെന്നും ബാഷ്പാഞ്ജലി....
(കണ്ണാ.....)

ഈ വീടിന്‍ വെളിച്ചം എന്‍ ചിരിയാകുമോ...എന്നും
ഇടറാതെന്‍ പാദങ്ങള്‍ വഴി കാണുമോ....
(ഈ വീടിന്‍....)
ത്യാഗത്താല്‍ വെറുപ്പിന്റെ തീജ്വാലകള്‍...
നിത്യസ്നേഹത്തിന്‍ പ്രഭയായി വിടർന്നീടുമോ...
(കണ്ണാ.....)

kaṇṇā...kārmugil varṇṇā...
ninnĕ kāṇātta kaṇ‌kaḽuṇḍo...
kaṇṇā...kārmugil varṇṇā...
ninnĕ kāṇātta kaṇ‌kaḽuṇḍo...
ninnĕ kai kūppuvor
ninṟĕ studi pāḍuvor
ĕnnĕ kaṇḍālĕ vĕṟukkunnallo...
kaṇṇā...kārmugil varṇṇā...
ninnĕ kāṇātta kaṇ‌kaḽuṇḍo...

hṛdayattil ŏḽidībaṁ kŏḽuttunna nī
ĕnṟĕ tanuvil nin‌ niṟaṁ koriccŏriññillayo..
(hṛdayattil....)
nin munnil bhaktar‌tan puṣpāñjali
nin munnil bhaktar‌tan‌ puṣpāñjali
ĕn kaṇṇil ĕnnĕnnuṁ bāṣpāñjali....
(kaṇṇā.....)

ī vīḍin vĕḽiccaṁ ĕn siriyāgumo...ĕnnuṁ
iḍaṟādĕn pādaṅṅaḽ vaḻi kāṇumo....
(ī vīḍin....)
tyāgattāl vĕṟuppinṟĕ tījvālagaḽ...
nityasnehattin prabhayāyi viḍarnnīḍumo...
(kaṇṇā.....)