കണ്ണാ ആരോമലുണ്ണീകണ്ണാ
അണിയൂ തിരുമാറിലണിയൂ ഞാന്‍ കോര്‍ത്ത
കനകാംബരമാലാ..(കണ്ണാ..)
ആ...ആ..ആ..ആ..
ധീരസമീരനിലൂടേ..യമുനാതീരകുടീരത്തിലൂടേ
വൃശ്ചികമാസനിലാവൊളി പൂശിയ വൃന്ദാവനികയിലൂടെ
ഈ ദ്വാരകാപുരി തേടി വരുന്നവളാരോ നീയാരോ
ഗോമേദകമണിമുത്തുകള്‍ ചിന്നിയ ഗോവര്‍ദ്ധനത്തിൻ മടിയില്‍
കോടിജന്മങ്ങളില്‍ നിന്‍കുഴല്‍ വിളികേട്ടോടിവന്നവള്‍ ഞാന്‍ -
നിന്റെ ഗോപകന്യക ഞാന്‍
ആ...ആ..ആ..ആ..
രാസവിലാസിനി രാധ - എന്റെ രാകാശശിമുഖി രാധ
എന്നെ വികാരവിമോഹിതനാക്കിയ വൃന്ദാവനത്തിലെ രാധ
ഈ രാജസദനം നീ അലങ്കരിക്കൂ പ്രിയ രാധേ (..കണ്ണാ..)
ആ...ആ..ആ..ആ..
വെണ്മതികലയുടെ പൊന്നാഭരണം ചാര്‍ത്തി
മന്മഥപുഷ്പശരങ്ങള്‍ മാറില്‍ വിടര്‍ത്തി
ഇന്നും നൃത്തനിശാസദനത്തില്‍ വരാറുണ്ടല്ലോ
എന്നെ മദാലസയാക്കാറുള്ള മനോഹരരാത്രി
ജലതരംഗതാളം - യമുനാതട മൃദംഗമേളം
നീലക്കടമ്പിന്നിലത്താളം ഇളം പീലി വിടര്‍ത്തും മയിലാട്ടം
കണ്ണാ - നിന്‍ കാനനമുരളീകളനാദം എന്നേ ഒരപ്സരനർത്തകിയാക്കിയ ഗീതം
ഓര്‍മ്മയുണ്ടോ ഓര്‍മ്മയുണ്ടോ ഓര്‍മ്മയുണ്ടോ
ആ...ആ..ആ..ആ..(..കണ്ണാ)