Kannaa aalilakkannaa

കണ്ണാ ആലിലക്കണ്ണാ
Year
Language

കണ്ണാ ആലിലക്കണ്ണാ
പാലാഴിത്തിരയിലൊഴുകും ആലിലക്കണ്ണാ
ഞാനൊരു കന്നിമുക്കുവ പെണ്ണ്
എന്റെ തോണിയിലെ പൊന്നുവേണോ പൊന്ന്?

നീ പണ്ടൊരു പൂത്തിമിംഗിലമായി അന്നു
നിന്റെ യൌവനം തുഴഞ്ഞുവന്ന നീരാഴി
അന്നെന്റെ ചൂണ്ടയില്‍ നീകൊത്തി നിന്റെ
പൊന്നല്ലിച്ചിറകുകൊണ്ടെന്‍ കണ്ണുപൊത്തി
നീന്തിവാ... നിന്റെപൊക്കിള്‍ താമരപ്പൂ എനിക്കുതാ

നീ പണ്ടൊരു മുനികുമാരനായി അന്നു
നിന്റെ വെണ്മഴു പറന്നുവീണ നീരാഴി
അന്നെന്റെ വാതിലില്‍ നീമുട്ടീ എന്റെ
പൊന്നോലക്കുടിലുവയ്ക്കാന്‍ മണ്ണുകിട്ടീ
നീന്തിവാ... നിന്റെ മെത്തപ്പൊന്മുടിമുത്തെനിയ്ക്കു താ
എനിയ്ക്കു താ

kaṇṇā ālilakkaṇṇā
pālāḻittirayilŏḻuguṁ ālilakkaṇṇā
ñānŏru kannimukkuva pĕṇṇ
ĕnṟĕ toṇiyilĕ pŏnnuveṇo pŏnn?

nī paṇḍŏru pūttimiṁgilamāyi annu
ninṟĕ yaൌvanaṁ tuḻaññuvanna nīrāḻi
annĕnṟĕ sūṇḍayil nīgŏtti ninṟĕ
pŏnnallicciṟagugŏṇḍĕn kaṇṇubŏtti
nīndivā... ninṟĕbŏkkiḽ tāmarappū ĕnikkudā

nī paṇḍŏru munigumāranāyi annu
ninṟĕ vĕṇmaḻu paṟannuvīṇa nīrāḻi
annĕnṟĕ vādilil nīmuṭṭī ĕnṟĕ
pŏnnolakkuḍiluvaykkān maṇṇugiṭṭī
nīndivā... ninṟĕ mĕttappŏnmuḍimuttĕniykku tā
ĕniykku tā