Kanmunayaal sarameyyum

കണ്മുനയാൽ ശരമെയ്യും
Work
Year
Language

കണ്മുനയാല്‍ ശരമെയ്യും
പുഞ്ചിരിയാല്‍ പൂവെറിയും
താമരവല്ലിക്കയ്യാല്‍ ആ
കാമുകനേ ഞാന്‍ കെട്ടിയിടും

മനസ്സാകും കിളിയിരുന്ന്
മനസ്സമ്മതം മൂളുമ്പോള്‍
നാണത്താല്‍ എന്‍ കവിളിണയില്‍
നാലുമണിപ്പൂവിരിയും

മധുവിധുവിന്‍ രജനികളില്‍
അധരങ്ങള്‍ മന്ദമന്ദം
മധുരം കിള്ളിക്കൊടുക്കുമ്പോള്‍
മണവാളന്‍ മതിമറക്കും

kaṇmunayāl śaramĕyyuṁ
puñjiriyāl pūvĕṟiyuṁ
tāmaravallikkayyāl ā
kāmugane ñān kĕṭṭiyiḍuṁ

manassāguṁ kiḽiyirunn
manassammadaṁ mūḽumboḽ
nāṇattāl ĕn kaviḽiṇayil
nālumaṇippūviriyuṁ

madhuvidhuvin rajanigaḽil
adharaṅṅaḽ mandamandaṁ
madhuraṁ kiḽḽikkŏḍukkumboḽ
maṇavāḽan madimaṟakkuṁ