മണല്‍ വീഥിയില്‍ ഈ പൊള്ളും വേനലില്‍
തുടരുന്നു വീണ്ടും ഏകാന്തയാനം
ഇവിടെത്തെ പൂക്കള്‍ക്കെന്നും വിഷാദമേകാനോരോ
പ്രഭാതമെത്തും........
നിഴല്‍ മാത്രമല്ലോ പിരിയാത്ത തോഴന്
മനം മാത്രമല്ലോ പൊഴിയാത്ത തീരം
എന്തിന്നു മണ്ണില്‍ ജന്മമെടുത്തു വേദന പേറാന്‍
തനിച്ചിങ്ങുവന്നാല് തനിച്ചുതാന് പോണം
ഒരുഭാരമേന്തിവീഴും വരേക്കും
എങ്ങോ... പോകേണ്ടതെങ്ങോ
അഴല് മാത്രമല്ലോ അകലാത്ത ബന്ധം
അതില്‍ നിന്നുമല്ലോ അറിയുന്നതെന്തും
എന്തിനു കണ്ണീര്‍ത്തുള്ളികള്‍ തന്നു
ചേതന മൂടാന്‍
കൊതിക്കുന്നതെല്ലാം ലഭിക്കില്ല മണ്ണില്‍
അതും ഉള്ളിലേന്തി വീഴും വരേക്കും നമ്മള്
തേടുന്നതെന്തോ...........