കണ്മണി പെണ്മണിയേ... കാർത്തിക പൊൻകണിയേ.....
കണ്മണി പെണ്മണിയേ കാർത്തിക പൊൻകണിയേ
താരോ തളിരോ ആരാരോ
കന്നിക്കനിയേ കണ്ണിൻ കുളിരേ മുത്തേ നിന്നെ
താരാട്ടാം മലരേ മധുര തേനൂട്ടാം
കണ്മണി പെണ്മണിയേ കാർത്തിക പൊൻകണിയേ
താരോ തളിരോ ആരാരോ
പാലു തരാം ഞാൻ ഇങ്കു തരാം ഞാൻ
പൊന്നിൻകുടമേ കരയരുതേ
രാരീരം രാരോ രാരീരം രാരോ
പാലു തരാം ഞാൻ ഇങ്കു തരാം ഞാൻ
പൊന്നിൻകുടമേ കരയരുതേ
പുലരിക്കതിരേ പുളകക്കുരുന്നേ
അഴകേ നീ എന്‍ ആലോലം....
അഴകേ നീയെൻ ആലോലം...
കണ്മണി പെണ്മണിയേ കാർത്തിക പൊൻകണിയേ
താരോ തളിരോ ആരാരോ
ആഹാഹഹാ ആഹാഹഹാ....
അച്ഛനു വേണേലും തങ്കമെൻ മോളല്ലേ
അമ്മേടെ ചുന്ദരീ മണിയല്ലേ
(അച്ഛനു വേണേലും.....)
കണ്ണേ പൊന്നേ കണിവെള്ളരിയേ
കരളേ നീ എൻ കൈനീട്ടം
കരളേ നീയെൻ കൈനീട്ടം
(കണ്മണി പെണ്മണിയേ...)
രാരീരം രാരോ രാരീരം രാരോ
ഉം ഉം ഉം.....ഉം ഉം ഉം.....