കണ്മണീ നിന്‍ പാട്ടിലേതോ
ദേവനാദം സാന്ദ്രമായോ
കനവുകള്‍ വിരിയുമീ
സാമഗാനം പൊഴിയുമോ
വന്നുവീണ്ടും നെഞ്ചിലേതോ
കൊഞ്ചലായ് മാറും പുന്നാരങ്ങള്‍
പരിഭവങ്ങളിതെന്തേ കഥകളറിയുകയില്ലേ
വീണ്ടുമെന്തേ മൂകയായി
സ്വരരാഗമേ........
കന്നിയോളം തെന്നിനീങ്ങും
കണ്ണിയായ് നീളും മിന്നാരങ്ങള്‍
മൃദുലവല്ലിയിലെങ്ങോ പുളകമണികളുതിര്‍ന്നോ
ദൂരെയേതോ താളമായി
പൊന്‍താരമേ..........