kanmani karayalle
കണ്മണീ കരയല്ലേ
കയ്യിൽ വന്ന നിധിയല്ലേ
കണ്ടിരിക്കും പൊൻകിനാവിൻ
ചെണ്ടിലുള്ള പൂന്തേനല്ലേ
കണ്മണീ കരയല്ലേ
ഊഞ്ഞാല കെട്ടിത്തരാം
ഉമ്മ തരാം, ബൊമ്മ തരാം
പാപിയെൻ ദുഃഖം നിന്റെ
പാൽച്ചിരിയിൽ അലിയട്ടെ
കണ്മണീ കരയല്ലേ
തങ്കമേ നിന്നെപ്പൊലൊരു
തങ്കക്കുടം എന്റെ കയ്യിൽ
തന്നതില്ലല്ലോ ദൈവം
എന്നും ഞാൻ ഇരന്നല്ലോ
കണ്മണീ കരയല്ലേ
ഭൂവിലൊരു പിഞ്ചുമുഖം
ഭാവിയിൽ ഞാൻ കാണില്ലല്ലോ
ജീവിതത്തിൻ കൊമ്പിൽ കൊച്ചു
പൂ ഇനി വിരിയില്ലല്ലോ
കണ്മണീ കരയല്ലേ