കന്മദം മണക്കും കാട്ടിൽ പൂക്കുമൊരു
കന്മദം മണക്കും കാട്ടില്‍ പൂക്കുമൊരു -
ന്മാദിനി പുഷ്പമേ പുഷ്പമേ
ഉന്മാദിനി പുഷ്പമേ
നിന്റെ മന്ദസ്മിതത്തിന്‍ ഇതള്‍പ്പൊതിക്കുള്ളിലെ
മായപരാഗം എനിക്കല്ലേ
(കന്മദം)
നിശാന്ത കാമുകന്‍ നല്‍കിയതോ
ഇളം നിലാവു് നല്‍കിയതോ
നിന്‍മാര്‍ നിറയുമീ സൗരഭ്യം
ഞാനതു വാരി വാരിപ്പൂശും
വസന്തമാകട്ടെ
(കന്മദം)
വിടര്‍ന്ന യൗവ്വനം നല്‍കിയതോ
പകല്‍ക്കിനാക്കള്‍ നല്‍കിയതോ
നിന്‍ മെയു് പൊതിയുമീ സൗന്ദര്യം
ഞാനതിലാകെ പടര്‍ന്നു കയറും
വികാരമാകട്ടെ
(കന്മദം)
kanmadaṁ maṇakkuṁ kāṭṭil pūkkumŏru -
nmādini puṣpame puṣpame
unmādini puṣpame
ninṟĕ mandasmidattin idaḽppŏdikkuḽḽilĕ
māyabarāgaṁ ĕnikkalle
(kanmadaṁ)
niśānda kāmugan nalgiyado
iḽaṁ nilāvu് nalgiyado
ninmār niṟayumī saurabhyaṁ
ñānadu vāri vārippūśuṁ
vasandamāgaṭṭĕ
(kanmadaṁ)
viḍarnna yauvvanaṁ nalgiyado
pagalkkinākkaḽ nalgiyado
nin mĕyu് pŏdiyumī saundaryaṁ
ñānadilāgĕ paḍarnnu kayaṟuṁ
vigāramāgaṭṭĕ
(kanmadaṁ)