Kaniyallayo

കണിയല്ലയോ
Year
Language

Added by devi pillai on July 25,2009

കനിയല്ലയോ കനിയമൃതല്ലയോ
കണ്ണിനു കണ്ണായ കണിയല്ലയോ
പൂക്കണിയല്ലയോ (കനിയല്ലയോ)

കരളിന്റെ കണ്ണുനീർക്കരയിൽ പൂത്തൊരു
കദളിപ്പൂ ഇതളല്ലയോ
മാനത്തെ മാലാഖ പെറ്റു വളർത്തിയ
മാണിക്ക്യമണിയല്ലയോ (കനിയല്ലയോ)

തിരുനോമ്പു നോറ്റു ഞാൻ ഒരു നാൾ കണ്ടൊരു
പെരുനാൾ പൊൻപിറയല്ലയോ (തിരുനോമ്പു)
കാണാത്തൊരുമ്മതൻ കണ്ണീർ വിളക്കിലെ
കർപ്പൂര തിരിയല്ലയോ (കനിയല്ലയോ)

Added by devi pillai on July 25,2009

kaniyallayo kaniyamṛtallayo
kaṇṇinu kaṇṇāya kaṇiyallayo
pūkkaṇiyallayo (kaniyallayo)

karaḽinṟĕ kaṇṇunīrkkarayil pūttŏru
kadaḽippū idaḽallayo
mānattĕ mālākha pĕṭru vaḽarttiya
māṇikkyamaṇiyallayo (kaniyallayo)

tirunombu noṭru ñān ŏru nāḽ kaṇḍŏru
pĕrunāḽ pŏnpiṟayallayo (tirunombu)
kāṇāttŏrummadan kaṇṇīr viḽakkilĕ
karppūra tiriyallayo (kaniyallayo)