Kaniyaanum vannilla

കണിയാനും വന്നില്ല
Work
Year
Language

കണിയാനും വന്നില്ല കവിടി വാരി വച്ചില്ല
കല്യാണത്തിനു നാള്‍ കുറിച്ചെടി നെല്ലോലക്കുരുവീ എന്റെ
കല്യാണത്തിനു നാള്‍ കുറിച്ചെടി നെല്ലോലക്കുരുവീ(കണിയാനും)

ജാതകങ്ങള്‍ ചേര്‍ത്തില്ല ജാതിയേതെന്നോര്‍ത്തില്ല
കൂടെപ്പോവാന്‍ നാള്‍ കുറിച്ചെടി കുഞ്ഞാറ്റക്കുരുവി(ജാതകങ്ങള്‍)
പെണ്ണുകാണാന്‍ കൂടെവന്നത് വെണ്ണിലാവു മാത്രം(2)
കല്യാണം നിശ്ചയിച്ചത് കണ്ണും കണ്ണും മാത്രം
കണ്ണും കണ്ണും മാത്രം
(കണിയാനും വന്നില്ല.............)

മണവാട്ടിപ്പെണ്ണിനെ മാളോരെല്ലാം കാണുമ്പോള്‍
മാറിമാറി നോട്ടമിടും പൊന്നോണക്കുരുവീ(മണവാട്ടി)
മധുവിധുനാള്‍ അമ്പലത്തില്‍ വേലകാണാന്‍ പോകണം(2)
അന്തിതൊട്ടു പുലരുവോളം ആട്ടക്കഥ കാണണം
ആട്ടക്കഥ കാണണം
(കണിയാനും വന്നില്ല.............)

kaṇiyānuṁ vannilla kaviḍi vāri vaccilla
kalyāṇattinu nāḽ kuṟiccĕḍi nĕllolakkuruvī ĕnṟĕ
kalyāṇattinu nāḽ kuṟiccĕḍi nĕllolakkuruvī(kaṇiyānuṁ)

jādagaṅṅaḽ serttilla jādiyedĕnnorttilla
kūḍĕppovān nāḽ kuṟiccĕḍi kuññāṭrakkuruvi(jādagaṅṅaḽ)
pĕṇṇugāṇān kūḍĕvannat vĕṇṇilāvu mātraṁ(2)
kalyāṇaṁ niścayiccat kaṇṇuṁ kaṇṇuṁ mātraṁ
kaṇṇuṁ kaṇṇuṁ mātraṁ
(kaṇiyānuṁ vannilla.............)

maṇavāṭṭippĕṇṇinĕ māḽorĕllāṁ kāṇumboḽ
māṟimāṟi noṭṭamiḍuṁ pŏnnoṇakkuruvī(maṇavāṭṭi)
madhuvidhunāḽ ambalattil velagāṇān pogaṇaṁ(2)
andidŏṭṭu pularuvoḽaṁ āṭṭakkatha kāṇaṇaṁ
āṭṭakkatha kāṇaṇaṁ
(kaṇiyānuṁ vannilla.............)