Kanikkonnayallaa nyaaan

കണിക്കൊന്നയല്ലാ ഞാൻ
Work
Year
Language

കണിക്കൊന്നയല്ല ഞാന്‍ കണി കാണുന്നതെന്‍ കണ്മണിതന്‍ മോഹമന്ദസ്മിതം...
കനവുകളല്ല ഞാന്‍ കാണുന്നതവളുടെ കല്‍‌പനാവൈഭവമന്ത്രജാലം...

മലര്‍മാ‍ലയല്ല ഞാന്‍ മാറിലിടുന്നതെന്‍ മാന്‍‌മിഴിയാളുടെ സ്വേദഹാരം
കതിരുകളല്ല ഞാന്‍ കൊയ്യുന്നതവളുടെ കവിളത്തു പൂക്കുന്ന പൂങ്കുലകള്‍...
പൂങ്കുലകള്‍.....

കണിക്കൊന്നയല്ല ഞാന്‍ കണി കാണുന്നതെന്‍ കണ്മണിതന്‍ മോഹമന്ദസ്മിതം...

ഓര്‍മ്മയിലെന്നെന്നും ഒളിതൂകുന്നതെന്‍ പ്രേമമയിതന്‍ നീലലോചനങ്ങള്‍....
എന്‍ ചുണ്ടില്‍ പുഞ്ചിരിയായ് വിടരുന്നതാ ചുംബനപ്പൂവിലെ പൂമ്പൊടികള്‍...
പൂമ്പൊടികള്‍......

കണിക്കൊന്നയല്ല ഞാന്‍ കണി കാണുന്നതെന്‍ കണ്മണിതന്‍ മോഹമന്ദസ്മിതം...

kaṇikkŏnnayalla ñān kaṇi kāṇunnadĕn kaṇmaṇidan mohamandasmidaṁ...
kanavugaḽalla ñān kāṇunnadavaḽuḍĕ kal‌panāvaibhavamandrajālaṁ...

malarmālayalla ñān māṟiliḍunnadĕn mān‌miḻiyāḽuḍĕ svedahāraṁ
kadirugaḽalla ñān kŏyyunnadavaḽuḍĕ kaviḽattu pūkkunna pūṅgulagaḽ...
pūṅgulagaḽ.....

kaṇikkŏnnayalla ñān kaṇi kāṇunnadĕn kaṇmaṇidan mohamandasmidaṁ...

ormmayilĕnnĕnnuṁ ŏḽidūgunnadĕn premamayidan nīlalosanaṅṅaḽ....
ĕn suṇḍil puñjiriyāy viḍarunnadā suṁbanappūvilĕ pūmbŏḍigaḽ...
pūmbŏḍigaḽ......