Kandu maamaa kettu maami

കണ്ടു മാമാ കേട്ടു മാമി
Year
Language

കണ്ടൂ മാമാ കേട്ടൂ മാമീ ഈ
നുള്ളും കിള്ളും പാട്ടും കൂത്തും എല്ലാം
കണ്ടൂ ഞങ്ങള്‍
നിങ്ങള്‍ രണ്ടും ആദ്യം കണ്ടുമുട്ടിച്ചേര്‍ന്ന രംഗങ്ങള്‍

കിണറ്റുകരയില്‍ മാമിയൊരിക്കല്‍
വെള്ളമെടുക്കാന്‍ പോയപ്പോള്‍
അടുത്ത വേലിക്കടുത്തുനിന്നും
ചൂളമടിച്ചു മാമന്‍
അയ്യയ്യോ മാമീടെ കവിളപ്പോള്‍ തുടുത്തല്ലോ
അമ്മമ്മോ മാമന്റെ കരളപ്പോള്‍ തുടിച്ചല്ലോ
കണ്ടൂ മാമാ.....

അടുത്തവീട്ടിലെ കല്യാണത്തിനു
അരിയും പയറും പൊടിക്കുമ്പോള്‍
അകത്തളത്തിന്നടുത്ത വാതിലില്‍
ഒളിച്ചുനിന്നൂ ഈ മാമന്‍
ഉലക്കമാറാന്‍ ഇടയ്ക്കുമാമി
അടുത്തമുറിയില്‍ പോയപ്പോള്‍
അടുത്തു ചെന്നീ മാമനപ്പോള്‍
ഉമ്മയൊന്നു കൊടുത്തു
അയ്യയ്യോ മാമിക്ക് നാണപ്പൂ വിടര്‍ന്നല്ലോ
അമ്പമ്പോ മാമന്റെ മെയ്യൊക്കെ തരിച്ചല്ലോ

kaṇḍū māmā keṭṭū māmī ī
nuḽḽuṁ kiḽḽuṁ pāṭṭuṁ kūttuṁ ĕllāṁ
kaṇḍū ñaṅṅaḽ
niṅṅaḽ raṇḍuṁ ādyaṁ kaṇḍumuṭṭiccernna raṁgaṅṅaḽ

kiṇaṭrugarayil māmiyŏrikkal
vĕḽḽamĕḍukkān poyappoḽ
aḍutta velikkaḍuttuninnuṁ
sūḽamaḍiccu māman
ayyayyo māmīḍĕ kaviḽappoḽ tuḍuttallo
ammammo māmanṟĕ karaḽappoḽ tuḍiccallo
kaṇḍū māmā.....

aḍuttavīṭṭilĕ kalyāṇattinu
ariyuṁ payaṟuṁ pŏḍikkumboḽ
agattaḽattinnaḍutta vādilil
ŏḽiccuninnū ī māman
ulakkamāṟān iḍaykkumāmi
aḍuttamuṟiyil poyappoḽ
aḍuttu sĕnnī māmanappoḽ
ummayŏnnu kŏḍuttu
ayyayyo māmikk nāṇappū viḍarnnallo
ambambo māmanṟĕ mĕyyŏkkĕ tariccallo