കണ്ടൂ - കൊതിച്ചൂ - കണ്ണുകള്‍ തുടിച്ചൂ
അവനു ഞാന്‍ കൊടുത്ത മാതളപ്പഴത്തി-
ന്നകവും പുറവും തുടുത്തൂ ( കണ്ടൂ)
മുത്തുപോലുള്ള കൈനഖത്താലതിന്‍
ഞെട്ടിലവന്‍ നുള്ളി
മുറുക്കിച്ചുവപ്പിച്ച ചുണ്ടുകള്‍കൊണ്ടൊരു
മുത്തമവന്‍ നല്‍കീ
അല്ലികളില്‍ അല്ലികളില്‍
അമൃതം തുളുമ്പീ - തുളുമ്പീ ( കണ്ടൂ)
മാറില്‍ മറ്റൊരു മധുരവികാരം
വാരിത്തൂകി സിന്ദൂരം
വീട്ടിലൊറ്റക്കു കാത്തിരിക്കുമ്പോള്‍
വീണ്ടുമവന്‍ വരുമോ
പതുക്കെ ചെവിയില്‍ ഞാന്‍
പണ്ടുചോദിച്ചതു പകരമവന്‍ തരുമോ ? ( കണ്ടൂ)