Kandu kandu kandilla (f)

കണ്ടു കണ്ടു കണ്ടില്ല (f)
Work
Year
Language

കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല (2)
കൊച്ചു പൂമ്പൊടിയായ്‌ പൂമഴയായ്‌ പൊന്നോമനക്കിന്നാരം (2)
ഈ കൈവളകൾ കൊഞ്ചുമ്പോൾ ആയിരം പൂക്കാലം
ഈ പുഞ്ചിരിതൻപാൽക്കടലിൽ ഞാൻ ആലിലപ്പൂന്തോണി
ഒന്നു വന്നൂ കൂട്ടിരുന്നു ഒന്നു മിണ്ടീല
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല (2)

എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ ? (എന്തെല്ലാം..)
നാലകം കെട്ടേണം നാലാളെ കൂട്ടേണം
പല്ലക്കിൽ പോകേണം പന്തലിൽ കൂടേണം
താലിക്കുതങ്കമുരുക്കേണം
എന്റെ കുഞ്ഞിൻ കൊച്ചുപെണ്ണായ്‌
ഇവളെന്നും വാഴേണം
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല (2)

ഏതെല്ലാം ഏതെല്ലാം ആശകളാണെന്നോ?
ഏതെല്ലാം ഏതെല്ലാം പൂങ്കനവാണെന്നോ? (ഏതെല്ലാം..)
കുഞ്ഞിക്കാൽ കാണേണം പൊഞ്ഞൂഞ്ഞാൽ കെട്ടേണം
താലിപ്പൂ ചാർത്തേണം താലോലം പാടേണം
ചിറ്റാടക്കോടികൾ വാങ്ങേണം
എന്റെ വീട്ടിൽ പൂക്കുറുമ്പായ്‌ (കണ്ടു കണ്ടു..)

kaṇḍu kaṇḍu kaṇḍilla keṭṭu keṭṭu keṭṭilla (2)
kŏccu pūmbŏḍiyāy‌ pūmaḻayāy‌ pŏnnomanakkinnāraṁ (2)
ī kaivaḽagaḽ kŏñjumboḽ āyiraṁ pūkkālaṁ
ī puñjiridanpālkkaḍalil ñān ālilappūndoṇi
ŏnnu vannū kūṭṭirunnu ŏnnu miṇḍīla
kaṇḍu kaṇḍu kaṇḍilla keṭṭu keṭṭu keṭṭilla (2)

ĕndĕllāṁ ĕndĕllāṁ svapnaṅṅaḽāṇĕnno ? (ĕndĕllāṁ..)
nālagaṁ kĕṭṭeṇaṁ nālāḽĕ kūṭṭeṇaṁ
pallakkil pogeṇaṁ pandalil kūḍeṇaṁ
tālikkudaṅgamurukkeṇaṁ
ĕnṟĕ kuññin kŏccubĕṇṇāy‌
ivaḽĕnnuṁ vāḻeṇaṁ
kaṇḍu kaṇḍu kaṇḍilla keṭṭu keṭṭu keṭṭilla (2)

edĕllāṁ edĕllāṁ āśagaḽāṇĕnno?
edĕllāṁ edĕllāṁ pūṅganavāṇĕnno? (edĕllāṁ..)
kuññikkāl kāṇeṇaṁ pŏññūññāl kĕṭṭeṇaṁ
tālippū sārtteṇaṁ tālolaṁ pāḍeṇaṁ
siṭrāḍakkoḍigaḽ vāṅṅeṇaṁ
ĕnṟĕ vīṭṭil pūkkuṟumbāy‌ (kaṇḍu kaṇḍu..)