Kando kando kannane

കണ്ടോ കണ്ടോ കണ്ണനെ
Year
Language

kando kando kannane ningal

കണ്ടോ കണ്ടൊ കണ്ണനെ നിങ്ങള്‍
കാടേ കുയിലേ പൂമരമേ
നേരമായി നേരമായി
കാലിമേയ്ക്കാന്‍ പോകുവാന്‍

തൈരോ തൈര് പാലോ പാല്
കയ്യില്‍ ചോരാത്ത കട്ടിയുള്ള തൈരൊ തൈര്
കുടിച്ചാല്‍ തീരാത്ത മധുരമുള്ള പാലോ പാല്
അകിടു തോരാത്ത പശുവിന്റെ പാലോ പാല്
തൈരോ തൈര് പാലോ പാല്

കാലിമേച്ചു കാലിമേച്ചു കാലാകെ കുഴഞ്ഞു
കോലക്കുഴലൂതിയൂതി തൊണ്ടയാകെ വരണ്ടു
തൈരുതരാമോ അല്‍പ്പം പാലുതരാമൊ
അമ്മാ തൈരു തരാമോ
കാലിമേയ്ക്കും പിള്ളാര്‍ക്കൊന്നും പാലുതരില്ല ഞങ്ങള്‍
കളിയാക്കും കുട്ടികള്‍ക്കു തൈരുതരില്ല
തൈരുതരില്ല കണ്ണാ പാലുതരില്ല ഞങ്ങള്‍
തൈരുതരില്ല
തൈരോ തൈര് പാലോ പാല്

ആഹാ... ആഹാ

ഒന്നാംതരം തൈരൊന്നാംതരം
ഒന്നാംതരം പാലൊന്നാംതരം

ഓടണ്ടാ കണ്ണാ ഓടേണ്ട
കാടത്തം കാട്ടി നീ ഓടണ്ട
വീട്ടിലിരിയ്ക്കും നിന്നമ്മയെ കാണട്ടെ
കാട്ടിത്തരാം കണ്ണാ കാട്ടിത്തരാം

kando kando kannane ningal

kaṇḍo kaṇḍŏ kaṇṇanĕ niṅṅaḽ
kāḍe kuyile pūmarame
neramāyi neramāyi
kālimeykkān poguvān

tairo tair pālo pāl
kayyil sorātta kaṭṭiyuḽḽa tairŏ tair
kuḍiccāl tīrātta madhuramuḽḽa pālo pāl
agiḍu torātta paśuvinṟĕ pālo pāl
tairo tair pālo pāl

kālimeccu kālimeccu kālāgĕ kuḻaññu
kolakkuḻalūdiyūdi tŏṇḍayāgĕ varaṇḍu
tairudarāmo alppaṁ pāludarāmŏ
ammā tairu tarāmo
kālimeykkuṁ piḽḽārkkŏnnuṁ pāludarilla ñaṅṅaḽ
kaḽiyākkuṁ kuṭṭigaḽkku tairudarilla
tairudarilla kaṇṇā pāludarilla ñaṅṅaḽ
tairudarilla
tairo tair pālo pāl

āhā... āhā

ŏnnāṁtaraṁ tairŏnnāṁtaraṁ
ŏnnāṁtaraṁ pālŏnnāṁtaraṁ

oḍaṇḍā kaṇṇā oḍeṇḍa
kāḍattaṁ kāṭṭi nī oḍaṇḍa
vīṭṭiliriykkuṁ ninnammayĕ kāṇaṭṭĕ
kāṭṭittarāṁ kaṇṇā kāṭṭittarāṁ