Kandeno (odakkombil kaatruginunnippoy)

കണ്ടേനോ (ഓടക്കൊമ്പില്‍ കാറ്റുകിണുങ്ങിപ്പോയ്)
Work
Year
Language

കണ്ടേനോ കുഞ്ഞിച്ചെറുക്കന്‍റെ
ചുണ്ടോരം പുഞ്ചിരി മിന്നാരം
കേട്ടേനോ നങ്ങേലിപ്പെണ്ണിന്‍റെ
നെഞ്ചോരം കൊട്ടും കൊഴലാരോം
പൂക്കൈത മറയോരം പയ്യാരം ചൊല്ലുമ്പം
പെണ്ണിന്‍റെ ചിന്ദൂരക്കുറിയെങ്ങാണ്ടോ
മാഞ്ഞു തെളിഞ്ഞേനോ

ഓടക്കൊമ്പില്‍ കാറ്റു കിണുങ്ങിപ്പോയ്
ആലിലയോതി കിന്നാരം
പൊന്നലയിളകും മംഗളമേളത്തില്‍
സ്വര്‍ഗ്ഗപ്പൂമോളെ വരവേല്‍ക്കും പൂവിളിയായ്
ഓടക്കൊമ്പില്‍ കാറ്റു കിണുങ്ങിപ്പോയ്

വാല്‍ക്കണ്ണെഴുതി പൂക്കിലപ്പെണ്ണാളും
അങ്ങേക്കടവിലെ അമ്പിളിയും
നീരാളംപട്ടു ഞൊറിഞ്ഞു
കന്യാകുളങ്ങരെഭഗവതിയായ്
തേരുകളൊരുങ്ങി തേവരൊരുങ്ങി
അമ്പലക്കാവുകളില്‍...

ചിറ്റോളക്കൈവഴിയില്‍
ചുറ്റുവിളക്കുകള്‍ മിന്നുകയായ്
മുത്തോലപ്പൈങ്കിളികള്‍
അക്കിളിയിക്കിളി പാടുകയായ്
(ഓടക്കൊമ്പില്‍)

തന്താനാ തന്താനാ‍നാനാ
തന്താനാ നാ തനനാനാ
തന്താനാനാ തനനന നാനാ
തന്താനാ താനാനാനാ നാ

വാതില്‍പ്പടിയില്‍ ശീവോതി നിറഞ്ഞു
പത്തായപ്പുരകളില്‍ പറ നിറഞ്ഞു
പൊന്‍‌പണവും മാംഗല്യവുമായ്
നാരായണക്കിളി കൂടണഞ്ഞു
പാലടയൊരുങ്ങി ചേലുകളൊരുങ്ങി
സിന്ദൂരക്കൂട്ടൊരുങ്ങി

അമ്മാനച്ചിന്തുകളില്‍
തപ്പും തുടിയും കേള്‍ക്കുകയായ്
അമ്പോറ്റിക്കോവിലിലെ
തട്ടും മുട്ടും തുടരുകയായ്
(ഓടക്കൊമ്പില്‍)

kaṇḍeno kuññiccĕṟukkanṟĕ
suṇḍoraṁ puñjiri minnāraṁ
keṭṭeno naṅṅelippĕṇṇinṟĕ
nĕñjoraṁ kŏṭṭuṁ kŏḻalāroṁ
pūkkaida maṟayoraṁ payyāraṁ sŏllumbaṁ
pĕṇṇinṟĕ sindūrakkuṟiyĕṅṅāṇḍo
māññu tĕḽiññeno

oḍakkŏmbil kāṭru kiṇuṅṅippoy
ālilayodi kinnāraṁ
pŏnnalayiḽaguṁ maṁgaḽameḽattil
svarggappūmoḽĕ varavelkkuṁ pūviḽiyāy
oḍakkŏmbil kāṭru kiṇuṅṅippoy

vālkkaṇṇĕḻudi pūkkilappĕṇṇāḽuṁ
aṅṅekkaḍavilĕ ambiḽiyuṁ
nīrāḽaṁpaṭṭu ñŏṟiññu
kanyāguḽaṅṅarĕbhagavadiyāy
terugaḽŏruṅṅi tevarŏruṅṅi
ambalakkāvugaḽil...

siṭroḽakkaivaḻiyil
suṭruviḽakkugaḽ minnugayāy
muttolappaiṅgiḽigaḽ
akkiḽiyikkiḽi pāḍugayāy
(oḍakkŏmbil)

tandānā tandānānānā
tandānā nā tananānā
tandānānā tananana nānā
tandānā tānānānā nā

vādilppaḍiyil śīvodi niṟaññu
pattāyappuragaḽil paṟa niṟaññu
pŏn‌paṇavuṁ māṁgalyavumāy
nārāyaṇakkiḽi kūḍaṇaññu
pālaḍayŏruṅṅi selugaḽŏruṅṅi
sindūrakkūṭṭŏruṅṅi

ammānaccindugaḽil
tappuṁ tuḍiyuṁ keḽkkugayāy
amboṭrikkovililĕ
taṭṭuṁ muṭṭuṁ tuḍarugayāy
(oḍakkŏmbil)