ഉടുക്കുകൊട്ടിപ്പാടും കാറ്റേ ഉത്സവമിന്നെവിടേ?
ഊരുചുറ്റാനെന്നെക്കൂടി തേരിലിരുത്താമോ നിന്റെ തേരിലിരുത്താമോ?
കടയില്‍ നിന്നോ...കരയില്‍ നിന്നോ..
കവിതക്കാരാ നീ വന്നൂ
കാട്ടില്നിന്നൊ നട്ടില്നിന്നോ
കവര്‍ന്നെടുത്തു കൈതപ്പൂ
എല്ലാര്ക്കും സ്വന്തക്കാരന്...
എവിടെയും നാട്ടുകാരന് നീ
എവിടെയും നാട്ടുകാരന്
(ഉടുക്കുകൊട്ടി...)
മറഞ്ഞിരിയ്ക്കും നിന്നെക്കാണാന്‍
മായാജാലമറിഞ്ഞൂടാ...(മറഞ്ഞിരിക്കും...)
താനെഉയരും നിന് ഗാനത്തിന്
താളം പോലുമറിഞ്ഞൂടാ
എല്ലാര്ക്കും സ്വന്തക്കാരന്...
എവിടെയും നാട്ടുകാരന് നീ
എവിടെയും നാട്ടുകാരന്
(ഉടുക്കുകൊട്ടി...)
ഓ...ഓ.....
udukkukotti paadum katteu