Kandam veccoru kottitta

കണ്ടം വെച്ചൊരു കോട്ടിട്ട
Work
Year
Language

കണ്ടം വെച്ചൊരു കോട്ടിട്ട മാനത്ത്
കമ്പിളിരോമത്തൊപ്പി വെച്ച മാനത്ത്
പടച്ചോന്റെ സ്വര്‍ണ്ണം കെട്ടിയ ചിരിപോലെ
പടിഞ്ഞാറു ഞമ്മളിന്ന് പൊറ കണ്ട്
പെരുന്നാളിനുദിക്കണ പൊറ കണ്ട്
എന്റിക്കാ എന്റിക്കാ ഞങ്ങളു കണ്ടില്ല

മുല്ലക്കാരന്‍ മൊല്ലാക്കയുടെ താടിമീശപോലെ
മഴക്കാറു പെറക്കണ മാനത്ത്
ജ്ജ് നോക്കെടി ജമീലാ..ജ്ജ് നോക്കെടി സൈനബാ...
അള്ളോ ഇപ്പക്കണ്ട് അള്ളോ ഇപ്പക്കണ്ട്
പതിനാലാം ബഹറിന്റെ പടിപ്പുര മിറ്റത്ത്
പൊറ കണ്ട് ഞമ്മള് പൊറ കണ്ട്
കസവിന്റെ തട്ടമിട്ട് കൈനിറയെ വളയിട്ട്
കൊരവപ്പൂ കൊളുത്തെടി സൈനബാ...
(കണ്ടം വെച്ചൊരു കോട്ടിട്ട മാനത്ത്)

ചിട്ടിക്കാരന്‍ പോക്കറു വെക്കണ മൂക്കുകണ്ണടപോലെ
നക്ഷത്രം മിനുങ്ങണ മാനത്ത്....
ജ്ജ് നോക്കെടി കദീജേ...ജ്ജ് നോക്കെട കാദറേ...
റബ്ബേ ഇപ്പക്കണ്ട് റബ്ബേ ഇപ്പക്കണ്ട്
പടച്ചോന്റെ ഉറുമാലു പറക്കണ മാനത്ത്
പൊറ കണ്ട് ഞമ്മള് പൊറ കണ്ട്
നിറമുള്ള വിരിപ്പിട്ട് വിരിപ്പിന്മേല്‍ പൂവിട്ട്
നെയ്ച്ചോറ് വിളമ്പെടി ജമീലാ...
(കണ്ടം വെച്ചൊരു കോട്ടിട്ട മാനത്ത്)

kaṇḍaṁ vĕccŏru koṭṭiṭṭa mānatt
kambiḽiromattŏppi vĕcca mānatt
paḍacconṟĕ svarṇṇaṁ kĕṭṭiya siribolĕ
paḍiññāṟu ñammaḽinn pŏṟa kaṇḍ
pĕrunnāḽinudikkaṇa pŏṟa kaṇḍ
ĕnṟikkā ĕnṟikkā ñaṅṅaḽu kaṇḍilla

mullakkāran mŏllākkayuḍĕ tāḍimīśabolĕ
maḻakkāṟu pĕṟakkaṇa mānatt
jj nokkĕḍi jamīlā..jj nokkĕḍi sainabā...
aḽḽo ippakkaṇḍ aḽḽo ippakkaṇḍ
padinālāṁ bahaṟinṟĕ paḍippura miṭratt
pŏṟa kaṇḍ ñammaḽ pŏṟa kaṇḍ
kasavinṟĕ taṭṭamiṭṭ kainiṟayĕ vaḽayiṭṭ
kŏravappū kŏḽuttĕḍi sainabā...
(kaṇḍaṁ vĕccŏru koṭṭiṭṭa mānatt)

siṭṭikkāran pokkaṟu vĕkkaṇa mūkkugaṇṇaḍabolĕ
nakṣatraṁ minuṅṅaṇa mānatt....
jj nokkĕḍi kadīje...jj nokkĕḍa kādaṟe...
ṟabbe ippakkaṇḍ ṟabbe ippakkaṇḍ
paḍacconṟĕ uṟumālu paṟakkaṇa mānatt
pŏṟa kaṇḍ ñammaḽ pŏṟa kaṇḍ
niṟamuḽḽa virippiṭṭ virippinmel pūviṭṭ
nĕyscoṟ viḽambĕḍi jamīlā...
(kaṇḍaṁ vĕccŏru koṭṭiṭṭa mānatt)