കണ്ടംബെച്ചൊരു കോട്ടാണ് പണ്ടേ കിട്ടിയ കോട്ടാണ്
മമ്മതുകാക്കാടെ കോട്ടാണ് ഇത് നാട്ടിലുമുഴുവന് പാട്ടാണ്
തൊഴിലാളികളെ കൊള്ളയടിക്കണ മുതലാളികളുടെ കോട്ടല്ല
കഷ്ടതപെരുകിയ സാധുജനങ്ങടെ കണ്ണീരൊപ്പണ കോട്ടാണ്
കോട്ടിലിരിക്കണ വന്മൂട്ടേ മൂട്ടേ നീയിത് കേട്ടാട്ടേ
കടിച്ചുകൊല്ലാന്‍ വന്നാല്‍ നിന്നെ കശാപ്പുചെയ്യും മൂശേട്ടേ
വക്കീല്‍മാരുടെ കോട്ടല്ലാ ഇത് ഫക്കീര്‍ അണിയണ കോട്ടാണ്
റബ്ബിന് കല്പനകേട്ടുനടക്കണ കല്ബിനെമൂടിയ കോട്ടാണ്
വര്‍ഷം നാലായ് കോട്ടിനകത്തൊരു വാലന്‍ പാറ്റയിരിക്കുന്നു
കോളറും തിന്ന് കീശയും തിന്ന് കോട്ടും കൂടി തിന്നല്ലേ