kandalarkkum kannil pidikkatha
കണ്ടാലാര്‍ക്കും കണ്ണില്‍ പിടിക്കാത്ത
കണ്ണില്‍ദണ്ണക്കിളിയേ
കൂടുകൂട്ടാന്‍ ഇടമില്ലല്ലോ പാടുവാനാശയെന്തെ?
(കണ്ടാലാര്‍ക്കും...)
ചില്ലൊളിപ്പുല്ലിമയിലിനെപ്പോലെ
തുള്ളുവാനാശയെന്തേ?
സ്വര്‍ഗ്ഗത്തിലുള്ളൊരു പുഷ്പവനങ്ങളെ
സ്വപ്നം കാണ്മതെന്തേ?
(കണ്ടാലാര്‍ക്കും...)
തോട്ടത്തിലെങ്ങും അഭയം ലഭിക്കാത്ത
കാട്ടിലെ കള്ളിപ്പൂവേ
പൂക്കാരന്‍ നുള്ളില്ല പൂജയ്ക്കും കൊള്ളില്ല
കാക്കുന്നു നീയാരേ?
(കണ്ടാലാര്‍ക്കും...)