Kandaal oru poov

കണ്ടാല്‍ ഒരു പൂവ്
Year
Language

ആ....
കണ്ടാലൊരു പൂവ്.. തൊട്ടാലിവള്‍ മുള്ള്
പ്രായം പകര്‍ന്ന വര്‍ണ്ണം അണിഞ്ഞ്
കണ്ണും കവര്‍ന്ന് ഉള്ളും കവര്‍ന്ന് ആളും ജ്വാലാ...
ഈ മേനിയാണ് മന്മഥന്റെ വീട്

ഹൈമവിരിനീക്കും വാനിന്‍
ശ്യാമമുഖം നോക്കി പാടുനീ ലോലം
ഓരോ സ്വരം പുല്‍കും ലയം എന്‍ ചേതനയില്‍
ആ.....
മെല്ലെമെല്ലെയിളകും പദം മാറില്‍ വന്നു പൊതിയും ശരം
ഉന്മാദം തരും സംഗീതം ഇതില്‍ സുഖാലസ്യം
ഈയുള്ളിലൂറും തേന്‍ കണങ്ങള്‍ വാങ്ങാന്‍ വാ വാ വാ

പാലമണിചൂടും രാവിന്‍....
ആ........
മോഹനിഴല്‍ നോക്കി ആടുനീ ലോലം
ആണിന്‍ ഗന്ധം നല്‍കും ഹരം ഈ മൂകതയില്‍
ആ......
തമ്മില്‍ത്തമ്മിലിടയും മിഴി തിങ്ങിത്തിങ്ങിയുടയും ചിരി
താരുണ്യം തരും സംഗീതം ഇതില്‍ മദാലസം
ഈ ചുണ്ടിലൂറും തേന്‍ കണങ്ങള്‍ വാങ്ങാന്‍ വാ വാ വാ

ā....
kaṇḍālŏru pūv.. tŏṭṭālivaḽ muḽḽ
prāyaṁ pagarnna varṇṇaṁ aṇiññ
kaṇṇuṁ kavarnn uḽḽuṁ kavarnn āḽuṁ jvālā...
ī meniyāṇ manmathanṟĕ vīṭ

haimavirinīkkuṁ vānin
śyāmamukhaṁ nokki pāḍunī lolaṁ
oro svaraṁ pulguṁ layaṁ ĕn sedanayil
ā.....
mĕllĕmĕllĕyiḽaguṁ padaṁ māṟil vannu pŏdiyuṁ śaraṁ
unmādaṁ taruṁ saṁgīdaṁ idil sukhālasyaṁ
īyuḽḽilūṟuṁ ten kaṇaṅṅaḽ vāṅṅān vā vā vā

pālamaṇisūḍuṁ rāvin....
ā........
mohaniḻal nokki āḍunī lolaṁ
āṇin gandhaṁ nalguṁ haraṁ ī mūgadayil
ā......
tammilttammiliḍayuṁ miḻi tiṅṅittiṅṅiyuḍayuṁ siri
tāruṇyaṁ taruṁ saṁgīdaṁ idil madālasaṁ
ī suṇḍilūṟuṁ ten kaṇaṅṅaḽ vāṅṅān vā vā vā