Kanbhyusan deerkkaname [paccakkili ]

കൺഫ്യുഷൻ തീർക്കണമേ [പച്ചക്കിളി ]
Year
Language

പച്ചക്കിളിപ്പവിഴപാല്‍‌വര്‍ണ്ണമൊത്ത
പല കൊച്ചുങ്ങളഞ്ചെണ്ണം നില്‌പാണു ശംഭോ
അതിലൊന്നിലടിയന്റെ വധുവുണ്ടതേത്
ഈ നരകത്തില്‍നിന്നൊന്ന് കരകേറ്റ് ശംഭോ
ശംഭോ... ശംഭോ... ശംഭോ... ശംഭോ...

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ
എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ
തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു തന്നതു സാംബസദാശിവനേ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
(കണ്‍ഫ്യൂഷന്‍)

ഫാമില്‍ പൈക്കളില്ല ലോണില്‍ ബാക്കിയില്ല
ബാങ്കില്‍ ക്യാഷടച്ചില്ല
മേലേ നീലമേഘം താഴെ കുന്നുകുഴി
മുന്നില്‍ മൂകം നരകം
കലികാലം തീരാന്‍ കല്യാണം വേണം
അലിവോടെ കനിയേണം നീയെന്‍ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
(കണ്‍ഫ്യൂഷന്‍)

എല്ലാം മായതന്നെ മായാലീലതന്നെ
അന്നദാനപ്രഭുവേ
സര്‍പ്പംപോലെ നിന്റെ മെയ്യില്‍ ചുറ്റിയെന്നെ
കാത്തിടേണം വിഭുവേ
നീയൊന്നു വന്നാല്‍ വരമൊന്നു തന്നാല്‍
തീരാത്ത ദുരിതങ്ങള്‍ തീരും ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
(കണ്‍ഫ്യൂഷന്‍)

paccakkiḽippaviḻabāl‌varṇṇamŏtta
pala kŏccuṅṅaḽañjĕṇṇaṁ nil‌pāṇu śaṁbho
adilŏnnilaḍiyanṟĕ vadhuvuṇḍadet
ī naragattilninnŏnn karageṭr śaṁbho
śaṁbho... śaṁbho... śaṁbho... śaṁbho...

kaṇbhyūṣan dīrkkaṇame
ĕnṟĕ kaṇbhyūṣan dīrkkaṇame
tuṁgajaḍādhara sandragalādhara śaṅgarabhagavāne
saṅgaḍamīvidhamĕndinu tannadu sāṁbasadāśivane
śivaśaṁbho śivaśaṁbho śivaśaṁbho śaṁbho
(kaṇbhyūṣan)

phāmil paikkaḽilla loṇil bākkiyilla
bāṅgil kyāṣaḍaccilla
mele nīlameghaṁ tāḻĕ kunnuguḻi
munnil mūgaṁ naragaṁ
kaligālaṁ tīrān kalyāṇaṁ veṇaṁ
alivoḍĕ kaniyeṇaṁ nīyĕn śaṁbho
śivaśaṁbho śivaśaṁbho śivaśaṁbho śaṁbho
(kaṇbhyūṣan)

ĕllāṁ māyadannĕ māyālīladannĕ
annadānaprabhuve
sarppaṁpolĕ ninṟĕ mĕyyil suṭriyĕnnĕ
kāttiḍeṇaṁ vibhuve
nīyŏnnu vannāl varamŏnnu tannāl
tīrātta duridaṅṅaḽ tīruṁ śaṁbho
śivaśaṁbho śivaśaṁbho śivaśaṁbho śaṁbho
(kaṇbhyūṣan)