Kanbeelee

കണ്‍പീലീ
Work
Year
Language

കണ്‍പീലി നനയാതെ പുഞ്ചിരി മായാതെ
കണ്ണീര്‍ ചൊരിയേണം കണ്ണീര്‍ ചൊരിയേണം
ഒരു പെണ്ണായി മണ്ണില്‍ പിറന്നാല്‍ കണ്ണീര്‍ ചൊരിയേണം

കരളിന്റെ കുമ്പിളില്‍ നിറയുമാ കണ്ണുനീര്‍
അരുതാരും കാണരുതേ കണ്ണുനീര്‍
അരുതാരും കാണരുതേ (കണ്‍പീലി)

മാരിവില്‍ക്കൈകളേ മാടി വിളിക്കേണ്ടീ
മാടപ്പിറാവുകളെ - ഒരു പൊന്നഴിക്കൂടാണീ ജന്മം
കനിവറ്റ ബന്ധത്തിന്‍ കനികള്‍ തന്‍ കയ്പെല്ലാം
മധുരമായ് നുകരേണം - കയ്പെല്ലാം
മധുരമായ് നുകരേണം (കണ്‍പീലി)

എന്തെന്തു മോഹങ്ങള്‍ എത്രയോ സ്വപ്നങ്ങള്‍
വിങ്ങിക്കരഞ്ഞാലും മണിപ്പൊന്‍വീണ മീട്ടി വരേണം
മണിവീണ മീട്ടുമ്പോള്‍ മനതാരിന്‍ നൊമ്പരം
വിരലുകളറിയരുതേ നൊമ്പരം വിരലുകളറിയരുതേ (കണ്‍പീലി)

kaṇbīli nanayādĕ puñjiri māyādĕ
kaṇṇīr sŏriyeṇaṁ kaṇṇīr sŏriyeṇaṁ
ŏru pĕṇṇāyi maṇṇil piṟannāl kaṇṇīr sŏriyeṇaṁ

karaḽinṟĕ kumbiḽil niṟayumā kaṇṇunīr
arudāruṁ kāṇarude kaṇṇunīr
arudāruṁ kāṇarude (kaṇbīli)

mārivilkkaigaḽe māḍi viḽikkeṇḍī
māḍappiṟāvugaḽĕ - ŏru pŏnnaḻikkūḍāṇī janmaṁ
kanivaṭra bandhattin kanigaḽ tan kaybĕllāṁ
madhuramāy nugareṇaṁ - kaybĕllāṁ
madhuramāy nugareṇaṁ (kaṇbīli)

ĕndĕndu mohaṅṅaḽ ĕtrayo svapnaṅṅaḽ
viṅṅikkaraññāluṁ maṇippŏnvīṇa mīṭṭi vareṇaṁ
maṇivīṇa mīṭṭumboḽ manadārin nŏmbaraṁ
viralugaḽaṟiyarude nŏmbaraṁ viralugaḽaṟiyarude (kaṇbīli)