Kanavu neydoru kalppida kathayile

കനവു നെയ്തൊരു കൽപ്പിത കഥയിലെ
Year
Language

കനവുനെയ്തൊരു കല്പിതകഥയിലെ ഇടയപ്പെൺകൊടി ഞാൻ...
അവളുടെ കുടിലിൽ വിരുന്നിനെത്തിയ നവരത്നവ്യാപാരി....ഭവാൻ
നവരത്നവ്യാപാരി...
രത്നങ്ങളല്ലെൻ മാറാപ്പിൽ....സ്വപ്നങ്ങൾ വർണ്ണസ്വപ്നങ്ങൾ...
വനഗായിക നിൻ കഴുത്തിലണിയാൻ വസന്തമാല്യങ്ങൾ....
നവവസന്തമാല്യങ്ങൾ....
കനവുനെയ്തൊരു കല്പിതകഥയിലെ ഇടയപ്പെൺകൊടി ഞാൻ...

എങ്ങിനെ ഭവാനെ സ്വീകരിയ്ക്കും..എങ്ങിനെ എങ്ങിനെ സൽക്കരിക്കും...
പാതവക്കിലെ ഏകാകിനി ഞാൻ...പാതവക്കിലെ ഏകാകിനി ഞാൻ...
ഏതു വിഭവമൊരുക്കും...ഭവാനായ് ഏതു വിഭവമൊരുക്കും....

രത്നങ്ങളല്ലെൻ മാറാപ്പിൽ....സ്വപ്നങ്ങൾ വർണ്ണസ്വപ്നങ്ങൾ...

സങ്കല്പമണീദീപം കൊളുത്തി വെയ്ക്കാൻ... നിൻ കയ്യും എൻ കയ്യും കൂട്ടുചേരും...
ആരുമറിയാതീ കൊച്ചുകുടിലിൽ........
ആരുമറിയാതീ കൊച്ചുകുടിലിൽ... ആനന്ദസുധ ചൊരിയാം...എന്നെന്നും
ആനന്ദസുധ ചൊരിയാം...

കനവുനെയ്തൊരു കല്പിതകഥയിലെ ഇടയപ്പെൺകൊടി ഞാൻ...
വനഗായിക നിൻ കഴുത്തിലണിയാൻ വസന്തമാല്യങ്ങൾ.....
നവവസന്തമാല്യങ്ങൾ....
കനവുനെയ്തൊരു കല്പിതകഥയിലെ ഇടയപ്പെൺകൊടി ഞാൻ...

kanavunĕydŏru kalbidagathayilĕ iḍayappĕṇgŏḍi ñān...
avaḽuḍĕ kuḍilil virunninĕttiya navaratnavyābāri....bhavān
navaratnavyābāri...
ratnaṅṅaḽallĕn māṟāppil....svapnaṅṅaḽ varṇṇasvapnaṅṅaḽ...
vanagāyiga nin kaḻuttilaṇiyān vasandamālyaṅṅaḽ....
navavasandamālyaṅṅaḽ....
kanavunĕydŏru kalbidagathayilĕ iḍayappĕṇgŏḍi ñān...

ĕṅṅinĕ bhavānĕ svīgariykkuṁ..ĕṅṅinĕ ĕṅṅinĕ salkkarikkuṁ...
pādavakkilĕ egāgini ñān...pādavakkilĕ egāgini ñān...
edu vibhavamŏrukkuṁ...bhavānāy edu vibhavamŏrukkuṁ....

ratnaṅṅaḽallĕn māṟāppil....svapnaṅṅaḽ varṇṇasvapnaṅṅaḽ...

saṅgalbamaṇīdībaṁ kŏḽutti vĕykkān... nin kayyuṁ ĕn kayyuṁ kūṭṭuseruṁ...
ārumaṟiyādī kŏccuguḍilil........
ārumaṟiyādī kŏccuguḍilil... ānandasudha sŏriyāṁ...ĕnnĕnnuṁ
ānandasudha sŏriyāṁ...

kanavunĕydŏru kalbidagathayilĕ iḍayappĕṇgŏḍi ñān...
vanagāyiga nin kaḻuttilaṇiyān vasandamālyaṅṅaḽ.....
navavasandamālyaṅṅaḽ....
kanavunĕydŏru kalbidagathayilĕ iḍayappĕṇgŏḍi ñān...