കനവില്‍ ....
കനവില്‍ വന്നെന്‍ കവിളിണതഴുകിയ
കരതലമേതു സഖീ?
കണ്ണുതുറന്നപ്പോഴും കരളില്‍ പുളകം തിങ്ങിസഖീ
കനവില്‍ .......
കാണാതകലെയിരുന്നവന്‍ എന്നെ കരയിക്കുകയല്ലേ?
കണ്ണടയുമ്പോള്‍ വന്നവനെന്നെ കളിയാക്കുകയല്ലേ?
കളിയാക്കുകയല്ലേ?
കനവില്‍ ....
കരവലയത്തില്‍ ഒതുങ്ങാന്‍ ദാഹം
കഥകേള്‍ക്കാന്‍ മോഹം
കാവ്യമനോഹര മന്ദസ്മേരം കാണാനുള്‍ക്കുതുകം
കനവില്‍ ...