Kanalu peyyum vaanam

കനലു പെയ്യും വാനം
Year
Language

കനലുപെയ്യും വാനം കനവുകരിയും തീരം
ആദിയിലുലയും കളിയോടമായി
ആരുമിവിടെ തേങ്ങാതെയായി
സ്മൃതികള്‍ മാത്രം കൂടെ
കനലുപെയ്യും വാനം..........

സ്നേഹമെല്ലാം ശിഥിലമാകും സ്ഫടികപ്പാത്രം പോലെ
മാരിവില്ലായ് മോഹമരികെ തെളിയുമുടനേ മായും
നീണ്ടനിഴലായ് നീങ്ങുന്നു നമ്മള്‍ കൂടൊഴിഞ്ഞതുപോലെ.. ഓ...
വഴിമറന്നതുപോലെ ഓ......

ജീവിതത്തിന്‍ കളിയരങ്ങില്‍ കപടവേഷം മാത്രം
അഭിനയിക്കാന്‍ കഴിയുകില്ല കദനഭാവം മാത്രം
കാലമിവിടെ രംഗങ്ങള്‍ തീര്‍ക്കും കഥയെഴുതുന്നതാരോ ഓ...
മുഖപടങ്ങളിതാരോ.... ഓ

kanalubĕyyuṁ vānaṁ kanavugariyuṁ tīraṁ
ādiyilulayuṁ kaḽiyoḍamāyi
ārumiviḍĕ teṅṅādĕyāyi
smṛtigaḽ mātraṁ kūḍĕ
kanalubĕyyuṁ vānaṁ..........

snehamĕllāṁ śithilamāguṁ sphaḍigappātraṁ polĕ
mārivillāy mohamarigĕ tĕḽiyumuḍane māyuṁ
nīṇḍaniḻalāy nīṅṅunnu nammaḽ kūḍŏḻiññadubolĕ.. o...
vaḻimaṟannadubolĕ o......

jīvidattin kaḽiyaraṅṅil kabaḍaveṣaṁ mātraṁ
abhinayikkān kaḻiyugilla kadanabhāvaṁ mātraṁ
kālamiviḍĕ raṁgaṅṅaḽ tīrkkuṁ kathayĕḻudunnadāro o...
mukhabaḍaṅṅaḽidāro.... o